രാഷ്ട്രപതി ദ്രൗപതി മുര്‍മു മെയ് 19ന് ശബരിമല ദര്‍ശനത്തിനെത്തും;  ശബരിമലയിൽ എത്തുന്ന ആദ്യ രാഷ്ട്രപതി

രാഷ്ട്രപതി ദ്രൗപതി മുര്‍മു മെയ് 19ന് ശബരിമല ദര്‍ശനത്തിനെത്തും; ശബരിമലയിൽ എത്തുന്ന ആദ്യ രാഷ്ട്രപതി

തിരുവനന്തപുരം: രാഷ്ട്രപതി ദ്രൗപതി മുര്‍മു മെയ് 19ന് ശബരിമല ദര്‍ശനത്തിനെത്തും. 18, 19 തീയതികളിലാണ് രാഷ്ട്രപതിയുടെ കേരള സന്ദർശനം. 18ന് കോട്ടയം ജില്ലയിലെ ഒരു കോളജിൽ രാഷ്ട്രപതി എത്തുമെന്നാണ് വിവരം. പിറ്റേന്ന് 19ന് ഇടവമാസ പൂജകള്‍ക്കായി നടതുറക്കുമ്പോള്‍ രാഷ്ട്രപതി ശബരിമലയിലെത്തി ദര്‍ശനം നടത്തും.

രാഷ്ട്രപതിയുടെ സന്ദർശനത്തിനു വേണ്ട സൗകര്യങ്ങളൊരുക്കാൻ സംസ്ഥാന സർക്കാരിന് വിവരം ലഭിച്ചതായി സർക്കാർ വൃത്തങ്ങൾ അറിയിച്ചു. മേയ് 14നാണ് ഇടവ മാസ പൂജകൾക്കായി ശബരിമല നട തുറക്കുന്നത്. രാഷ്ട്രപതിയുടെ സന്ദർശനം പ്രമാണിച്ച് ശബരിമലയിൽ മരാമത്ത് ജോലികൾ ദ്രുതഗതിയിലാക്കിയിട്ടുണ്ട്.
<BR>
TAGS : DRAUPADI MURMU | SABARIMALA
SUMMARY : President Draupadi Murmu will visit Sabarimala on May 19; first President to visit Sabarimala

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *