പേവിഷ ബാധയേറ്റ് വീണ്ടും മരണം; ചികിത്സയിലായിരുന്ന 7 വയസുകാരി മരിച്ചു

പേവിഷ ബാധയേറ്റ് വീണ്ടും മരണം; ചികിത്സയിലായിരുന്ന 7 വയസുകാരി മരിച്ചു

തിരുവനന്തപുരം∙ സംസ്ഥാനത്ത് വീണ്ടും പേവിഷ ബാധയേറ്റ് മരണം. പത്തനാപുരം സ്വദേശിയായ നിയ ഫൈസല്‍ ആണ് മരിച്ചത്. തിരുവനന്തപുരം എസ്എടി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. കുട്ടിക്ക് മൂന്ന് തവണ പ്രതിരോധ വാക്‌സിന്‍ എടുത്തിരുന്നു. ഏപ്രിൽ 8നാണ് കുട്ടിക്ക് നായയുടെ കടിയേറ്റത്.

വീടിന് മുന്നില്‍ കളിച്ചുകൊണ്ടിരിക്കുകയായിരുന്ന കുട്ടിയെ താറാവിനെ ഓടിച്ച് എത്തിയ നായ കടിക്കുകയായിരുന്നു. കുട്ടിയുടെ കൈമുട്ടിനാണ് കടിയേറ്റത്. ഉടന്‍ തന്നെ ആശുപത്രിയിലെത്തി ഐഡിആര്‍വി ഡോസ് എടുക്കുകയും ചെയ്തിരുന്നു. മെയ് ആറിന് അവസാന വാക്‌സിന്‍ എടുക്കാനിരിക്കെയാണ് കുട്ടിക്ക് പനി ബാധിച്ചത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ പേവിഷ ബാധ സ്ഥിരീകരിക്കുകയായിരുന്നു.

പേവിഷബാധയേറ്റ് ഒരു മാസത്തിനിടെ 3 കുട്ടികളാണ് മരണപ്പെട്ടത്. നേരത്തെ പത്തനംതിട്ട പുല്ലാട് സ്വദേശി ഭാഗ്യലക്ഷ്മിയും (13), മലപ്പുറം തേഞ്ഞിപ്പലം സ്വദേശി സിയ ഫാരിസും (6) മരിച്ചിരുന്നു. 2021നു ശേഷം പേവിഷ ബാധയ്ക്കുള്ള വാക്സീൻ എടുത്തശേഷം 22 പേർ മരിച്ചെന്നാണ് ആരോഗ്യ വകുപ്പിന്റെ കണക്ക്.
<br>
TAGS : RABIES DEATH | THIRUVANATHAPURAM
SUMMARY : Another death due to rabies; 7-year-old girl dies while undergoing treatment

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *