തെരച്ചിൽ നടക്കുന്നതിനിടെ രക്ഷപ്പെടാനായി നദിയിലേക്ക് ചാടി;  കശ്‌മീരിൽ ഭീകരർക്ക് ഭക്ഷണവും സഹായവും നൽകിയ യുവാവ് മുങ്ങിമരിച്ചു

തെരച്ചിൽ നടക്കുന്നതിനിടെ രക്ഷപ്പെടാനായി നദിയിലേക്ക് ചാടി; കശ്‌മീരിൽ ഭീകരർക്ക് ഭക്ഷണവും സഹായവും നൽകിയ യുവാവ് മുങ്ങിമരിച്ചു

ശ്രീനഗ‌ർ: പാക്‌ ഭീകരർക്ക് സഹായവും ഭക്ഷണവും നൽകിയതിന് പോലീസ് കസ്റ്റഡിയിലെടുത്ത യുവാവ് പുഴയിൽ മുങ്ങിമരിച്ചു. ജമ്മു കാശ്‌മീരിലെ കുൽഗാമിലാണ് സംഭവം. ഇംതിയാസ് അഹമ്മദ് മഗ്രെ എന്ന 23കാരനാണ് സുരക്ഷാ സേനയ്‌ക്കൊപ്പം വരവെ രക്ഷപ്പെടാനായി പുഴയിലേക്ക് ചാടിയത്. എന്നാൽ ശക്തമായ കുത്തൊഴുക്കുള്ള പുഴയിൽ ഇയാൾ മുങ്ങിത്താഴുകയായിരുന്നു.

പാകിസ്ഥാന്‍ ഭീകര വാദികളുടെ 2 ഒളിത്താവളങ്ങളെ കുറിച്ച് ഇയാൾക്ക് അറിവുണ്ടായിരുന്നതായി പോലീസ് പറഞ്ഞു. തെരച്ചിൽ നടക്കുന്നതിനിടെ രക്ഷപ്പെടാനായി നദിയിലേക്ക് ചാടിയതെന്നും പോലീസ് പറഞ്ഞു.

ഏപ്രിൽ 23 ടാങ്മാർഗ് വനത്തിൽ സുരക്ഷാ സേന തകർത്ത ഒളിത്താവളം സംബന്ധിച്ച് ഇയാളാണ് വിവരം നൽകിയത് എന്നും പോലീസ്. ഒരു ഒളിത്താവളം നേരത്തെ ഇയാള്‍ പോലീസിന് കാണിച്ചുകൊടുത്തിരുന്നു. ഇവിടെ നിന്ന് ആയുധങ്ങള്‍ അടക്കം പോലീസ് കണ്ടെത്തിയിരുന്നു. രണ്ടാമത്തെ ഒളിത്താവളം കണ്ടെത്താനുള്ള ശ്രമത്തിനിടയിലാണ് ഇയാള്‍ പോലീസില്‍ നിന്ന് രക്ഷപ്പെടാനായി വേഷാവ്‌ നദിയിലേക്ക് ചാടുകയായിരുന്നു. എന്നാൽ ശക്തമായ ഒഴുക്കുണ്ടായിരുന്ന പുഴയിൽ നിന്നും നീന്തി രക്ഷപ്പെടാൻ യുവാവിന് സാധിച്ചില്ല. സംഭവത്തിന്റെ ഡ്രോൺ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.


<BR>
TAGS : KASHMIR | PAHALGAM TERROR ATTACK
SUMMARY : A youth with terror links drowned in Jammu and Kashmir after jumping into a river to escape during a search operation.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *