മുംബൈ : മഹാരാഷ്ട്രയിൽ ബസ് മറിഞ്ഞ് 35ലധികം പേർക്ക് പരുക്കേറ്റു. റായ്ഗഡിൽ ഇന്നലെ രാത്രിയാണ് അപകടമുണ്ടായത്. കർണലയ്ക്ക് സമീപം സ്വകാര്യബസ് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. അപകടം നടന്നയുടനെ പ്രദേശവാസികളും പോലീസും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. പരുക്കേറ്റവരെ സമീപത്തെ ആശുപത്രികളിലേക്ക് മാറ്റി ചികിത്സ നൽകിയതായി അധികൃതർ അറിയിച്ചു. ആരുടെയും പരുക്ക് ഗുരുതരമല്ലെന്നാണ് വിവരം. അപകടത്തിന്റെ യഥാർഥ കാരണം വ്യക്തമല്ല. വളവ് തിരിയുന്നതിനിടെ നിയന്ത്രണം വിട്ട് മറിഞ്ഞതാണെന്നാണ് സൂചന.
<BR>
TAGS : ACCIDENT | MAHARASHTRA
SUMMARY : Bus overturns in Maharashtra, 35 injured

Posted inLATEST NEWS NATIONAL
