ബെംഗളൂരുവിൽ അവശ്യസാധനങ്ങളുടെ ഡ്രോൺ ഡെലിവറി സേവനം ആരംഭിച്ചു

ബെംഗളൂരുവിൽ അവശ്യസാധനങ്ങളുടെ ഡ്രോൺ ഡെലിവറി സേവനം ആരംഭിച്ചു

ബെംഗളൂരു: ബെംഗളൂരുവിൽ അവശ്യസാധനങ്ങളുടെ ഡ്രോൺ ഡെലിവറി സേവനം ആരംഭിച്ചു. കനകപുര റോഡിലെ പ്രസ്റ്റീജ് ഫാൽക്കൺ സിറ്റി ക്വിക്ക് കൊമേഴ്‌സ് പ്ലാറ്റ്‌ഫോമായ ബിഗ് ബാസ്‌ക്കറ്റുമായി ചേർന്നാണ് ഡ്രോൺ ഡെലിവറി ആരംഭിച്ചത്. അഞ്ച് മുതൽ 10 മിനിറ്റിനുള്ളിൽ ഡെലിവറി സാധ്യമാക്കുന്നതാണ് സേവനം. പലചരക്ക് സാധനങ്ങൾ, മരുന്നുകൾ, ദൈനംദിന അവശ്യവസ്തുക്കൾ എന്നിവ ഡ്രോൺ വഴി വിതരണം ചെയ്യും.

പദ്ധതിയുടെ മാർച്ച്‌ മുതൽ പരീക്ഷണാടിസ്ഥാനത്തിൽ പ്രവർത്തനക്ഷമമായിരുന്നു. എന്നാൽ കഴിഞ്ഞ ആഴ്ചയാണ് ഔദ്യോഗികമായി സേവനം ആരംഭിച്ചതെന്ന് ബിഗ് ബാസ്‌ക്കറ്റ് അറിയിച്ചു. ഡ്രോൺ ഉപയോഗിച്ച് ഇനങ്ങൾ അതാത് അപ്പാർട്ട്മെന്റ് പരിസരത്ത് എത്തിച്ചതിനുശേഷം ബിഗ് ബാസ്‌ക്കറ്റ് എക്‌സിക്യൂട്ടീവാണ് ഡെലിവറികൾ കൈകാര്യം ചെയ്യുന്നത്. ഏഴു കിലോ വരെയുള്ള സാധനങ്ങൾ ഡ്രോൺ ഉപയോഗിച്ച് ഡെലിവറി ചെയ്യാൻ സാധിക്കും. ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിനും ഡെലിവറി കൂടുതൽ സൗകര്യപ്രദമാക്കുന്നതിനും ഡ്രോൺ സർവീസ് ഉപകാരപ്പെടുമെന്ൻ ബിഗ്ബാസ്‌ക്കറ്റ് അറിയിച്ചു. രാവിലെ 7 മുതൽ രാത്രി 8 വരെ സേവനം ലഭ്യമാണ്.

TAGS: BENGALURU | DRONE DELIVERY
SUMMARY: Drone delivery service started in Bengaluru

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *