നീറ്റ് പരീക്ഷക്ക് ജീൻസ് ധരിച്ചെത്തിയ വിദ്യാർഥികൾക്ക് പ്രവേശനം നിഷേധിച്ചതായി ആരോപണം

നീറ്റ് പരീക്ഷക്ക് ജീൻസ് ധരിച്ചെത്തിയ വിദ്യാർഥികൾക്ക് പ്രവേശനം നിഷേധിച്ചതായി ആരോപണം

ബെംഗളൂരു: നീറ്റ് പരീക്ഷക്ക് ജീൻസ് ധരിച്ചെത്തിയ വിദ്യാർഥികൾക്ക് പ്രവേശനം നിഷേധിച്ചതായി ആരോപണം. ചിത്രദുർഗയിലാണ് സംഭവം. ഗവൺമെന്റ് സയൻസ് കോളേജിലെ നീറ്റ് സെന്ററിലുണ്ടായിരുന്ന ജീവനക്കാർ ജീൻസ് ധരിച്ച വിദ്യാർഥികൾക്ക് പ്രവേശനം നിഷേധിച്ചതായി രക്ഷിതാക്കൾ ആരോപിച്ചു. വിദ്യാർഥികൾ പുതിയ വസ്ത്രങ്ങൾ വാങ്ങി ധരിച്ചാണ് പരീക്ഷക്ക് കയറിയതെന്ന് രക്ഷിതാക്കൾ പറഞ്ഞു. കൂടാതെ കൈത്തണ്ടയിലും കഴുത്തിലും ധരിച്ചിരുന്ന ചരടുകൾ, പൂണൂലുകൾ എന്നിവയും അഴിച്ചുമാറ്റാൻ കുട്ടികളോട് ആവശ്യപ്പെട്ടതായി ആരോപണമുണ്ട്.

സംഭവത്തിൽ നിരവധി വിദ്യാർഥികളുടെ രക്ഷിതാക്കൾ വിദ്യാഭ്യാസ വകുപ്പിന് പരാതി നൽകിയിട്ടുണ്ട്. മൂക്കുത്തി ധരിച്ച വിദ്യാർഥിനികളുടെ മേൽ സെല്ലോടാപ്പ് ഒട്ടിച്ചതായും പരാതിയിലുണ്ട്. ബെൽറ്റുകളും ചെരുപ്പുകളും പോലും പരീക്ഷ ഹാളിൽ അനുവദനീയമല്ലായിരുന്നു. സംഭവത്തിൽ വിശദ അന്വേഷണം നടത്തുമെന്ന് ജില്ലാ ഭരണകൂടം വ്യക്തമാക്കി.

TAGS: KARNATAKA | NEET EXAM
SUMMARY: NEET aspirants wearing jeans denied entry, cellotape stuck on nose studs in Chitradurga

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *