അപകീർത്തി കേസ്; മറുനാടൻ മലയാളി എഡിറ്റർ ഷാജൻ സ്‌കറിയ അറസ്റ്റിൽ

അപകീർത്തി കേസ്; മറുനാടൻ മലയാളി എഡിറ്റർ ഷാജൻ സ്‌കറിയ അറസ്റ്റിൽ

തിരുവനന്തപുരം: അപകീർത്തി കേസിൽ ‘മറുനാടൻ മലയാളി’ ഓൺലൈൻ ചാനൽ എഡിറ്റർ ഷാജൻ സ്‌കറിയ അറസ്റ്റിൽ. മാഹി സ്വദേശി ഘാന വിജയൻ എന്നയാളുടെ പരാതിയിൽ തിരുവനന്തപുരം സൈബർ പലീസാണ് കസ്റ്റഡിയിലെടുത്തത്. തനിക്കെതിരെ വ്യാജ വാർത്തകൾ നൽകി അപകീർത്തിപ്പെടുത്തുന്നു എന്നായിരുന്നു പരാതി.

കുടപ്പനക്കുന്നിലെ വീട്ടിൽ നിന്നാണ് പോലീസ് ഇദ്ദേഹത്തെ കസ്റ്റഡിയിൽ എടുത്തത്. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് ഷാജൻ സ്‌കറിയക്കെതിരെ കേസെടുത്തിരിക്കുന്നത് എന്നാണ് വിവരം. അതിനാൽ തന്നെ ഇന്ന് അറസ്റ്റ് രേഖപ്പെടുത്തുകയാണെങ്കിൽ നാളെ കോടതിയിൽ ഹാജരാക്കുമ്പോൾ മാത്രമേ അദ്ദേഹത്തിന് ജാമ്യത്തിന് അപേക്ഷിക്കാനാവൂ. ഭാരതീയ ന്യായ് സംഹിതയിലെ 79ാം വകുപ്പ്, ഐടി നിയമത്തിലെ 120ാം വകുപ്പ്, കേരളാ പോലീസ് ചട്ടങ്ങളും ചുമത്തിയാണ് പോലീസ് കേസെടുത്തിരിക്കുന്നത്.
<br>
TAGS : SHAJAN SKARIA | DEFAMATION CASE
SUMMARY : Defamation case: Marunadan Malayali editor Shajan Skaria arrested

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *