ആർത്തവ സമയത്ത് ഭക്ഷണം പാകം ചെയ്തു; യുവതിയെ കൊലപ്പെടുത്തി ഭർതൃവീട്ടുകാർ

ആർത്തവ സമയത്ത് ഭക്ഷണം പാകം ചെയ്തു; യുവതിയെ കൊലപ്പെടുത്തി ഭർതൃവീട്ടുകാർ

മുംബൈ: ആർത്തവ സമയത്ത് ഭക്ഷണം പാകം ചെയ്തതിന്റെ പേരിൽ ഭർതൃമാതാവും ഭർതൃസഹോദരിയും ചേർന്ന് യുവതിയെ കൊലപ്പെടുത്തിയതായി പരാതി. മഹാരാഷ്ട്ര ജൽഗാവിലെ കിനോഡ് ഗ്രാമനിവാസിയായ ഗായത്രി കോലിയാണ് (26) സംഭവത്തിൽ കൊല്ലപ്പെട്ടത്. ഭർത്താവും കുടുംബാംഗങ്ങളും ഒളിവിലാണ്.

ആർത്തവസമയത്തു ഭക്ഷണം പാകം ചെയ്യാനായി അടുക്കളയിൽ എത്തിയ യുവതിയോട് ഇരുവരും മോശമായി പെരുമാറിയെന്നും പിന്നീട് അതു തർക്കത്തിലേക്കും ക്രൂരമായ കൊലപാതകത്തിലേക്കും എത്തുകയായിരുന്നെന്നും യുവതിയുടെ കുടുംബാംഗങ്ങൾ ആരോപിച്ചു. ആത്മഹത്യയാണെന്നു വരുത്തിത്തീർക്കാൻ മൃതദേഹം സാരിത്തുമ്പിൽ കെട്ടിത്തൂക്കിയെന്നും സ്ത്രീധനത്തിന്റെ പേരിൽ യുവതി മുൻപും പീഡനം നേരിട്ടിരുന്നെന്നും കുടുംബാംഗങ്ങൾ പറഞ്ഞു. ഭർതൃവീട്ടുകാർക്കെതിരെ യുവതിയുടെ കുടുംബം പോലീസിൽ പരാതി നൽകിയിട്ടുണ്ട്. സംഭവത്തിന് ശേഷം ഭർത്താവും ഭ‍ർതൃവീട്ടുകാരും ഒളിവിലാണ്. ​ഗായത്രിക്ക് ഏഴും അഞ്ചും വയസ്സുള്ള രണ്ട് മക്കളുണ്ട്.
<BR>
TAGS : MAHARASHTRA | DOWRY
SUMMARY : Woman killed by in-laws for cooking food during menstruation

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *