സിദ്ധരാമയ്യക്കെതിരെ പ്രകോപനപരമായ സന്ദേശം പോസ്റ്റ്‌ ചെയ്തു; യുവാവ് അറസ്റ്റിൽ

സിദ്ധരാമയ്യക്കെതിരെ പ്രകോപനപരമായ സന്ദേശം പോസ്റ്റ്‌ ചെയ്തു; യുവാവ് അറസ്റ്റിൽ

ബെംഗളൂരു: സമൂഹ മാധ്യമങ്ങളിൽ മുഖ്യമന്ത്രി സിദ്ധരാമയ്യക്കെതിരെ പ്രകോപനപരമായ സന്ദേശങ്ങൾ പോസ്റ്റ്‌ ചെയ്ത യുവാവ് അറസ്റ്റിൽ. ബെംഗളൂരുവിൽ ഹോം ഗാർഡ് ആയി ജോലി ചെയ്യുന്ന ഉഡുപ്പി കാർക്കള സ്വദേശിയായ സമ്പത്ത് സാലിയൻ ആണ് അറസ്റ്റിലായത്. പ്രതി സ്വന്തം സമൂഹമാധ്യമ അക്കൗണ്ടുകളിൽ നിന്നും, വ്യാജ അക്കൗണ്ടുകളിൽ നിന്നുമായി സിദ്ധരാമയ്യക്കെതിരെ നിരവധി പോസ്റ്റുകൾ ഷെയർ ചെയ്തിരുന്നു

പോസ്റ്റുമായി ബന്ധപ്പെട്ട് ബെംഗളൂരുവിൽ നിന്നുള്ള കോൺഗ്രസ് പ്രവർത്തകനായ സൂരജ് കുക്കുണ്ടുരു കഴിഞ്ഞ ദിവസം പോലീസിൽ പരാതി നൽകിയിരുന്നു. ഇതേതുടർന്നാണ് സമ്പത്ത് അറസ്റ്റിലായത്. ഇതിന് മുമ്പ് മറ്റു രാഷ്ട്രീയ നേതാക്കൾക്കെതിരായും പ്രതി ഇത്തരത്തിൽ നിരവധി പോസ്റ്റുകൾ ഷെയർ ചെയ്തതായും പോലീസ് പറഞ്ഞു.

TAGS: BENGALURU | ARREST
SUMMARY: Bengaluru home guard arrested for provocative post targeting Karnataka CM Siddaramaiah

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *