അപകീര്‍ത്തി കേസ്: ഷാജന്‍ സ്‌കറിയയ്ക്ക് ജാമ്യം

അപകീര്‍ത്തി കേസ്: ഷാജന്‍ സ്‌കറിയയ്ക്ക് ജാമ്യം

കൊച്ചി: അപകീര്‍ത്തികരമായ വാര്‍ത്ത നല്‍കിയ പരാതിയില്‍ ഇന്നലെ രാത്രി അറസ്റ്റിലായ മറുനാടന്‍ മലയാളി യൂട്യൂബ് ചാനല്‍ ഉടമ ഷാജന്‍ സ്‌കറിയയ്ക്ക് ജാമ്യം. മാഹി സ്വദേശിനിയായ യുവതി നല്‍കിയ പരാതിയിലായിരുന്നു അറസ്റ്റ്. കര്‍ശന ഉപാധികളോടെയാണ് ഷാജന് ജാമ്യം അനുവദിച്ചിരിക്കുന്നത്. തന്നെ സമൂഹത്തിൽ മോശം സ്ത്രീയായി ചിത്രീകരിക്കാൻ വ്യാജ വാർത്തകൾ നൽകി എന്നതാണ് പരാതി. 2024 ഡിസംബർ മാസത്തിൽ തന്നെ കേസ് വന്നിരുന്നു. മുഖ്യമന്ത്രിക്കാണ് ഗാന വിജയൻ പരാതി നൽകിയത്. ഈ പരാതി അദ്ദേഹം പോലീസിന് കൈമാറുകയായിരുന്നു. ജാമ്യമില്ലാ വകുപ്പുകളാണ് കേസിൽ പോലീസ് ചാർത്തിയിരുന്നത്.

തിരുവനന്തപുരം സൈബര്‍പോലീസ് കസ്റ്റഡിയില്‍ എടുത്ത ശേഷം ഷാജന്‍ സ്‌കറിയയുടെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. BNS ലെ മൂന്ന് വകുപ്ലുകളും IT ആക്ടകിലെ ഒരു വകുപ്പും KP ആക്റ്റ്‌റിലെ ഒരു വകുപ്പും ചുമത്തി ആണ് ഷാജനെ അറസ്റ്റ് ചെയ്തിരുന്നത്.

അറസ്റ്റിന് ശേഷം രാത്രി ഏറെ വൈകിയാണ് ഷാജൻ സ്കറിയയെ മജിസ്ട്രേറ്റിനു മുമ്പിൽ ഹാജരാക്കിയത്. ഉപാധികളോടെയാണ് മജിസ്ട്രേറ്റ് ജാമ്യം അനുവദിച്ചിരിക്കുന്നത്. എഫ്ഐആറിൻ്റെ കോപ്പി പോലും നൽകാതെയാണ് അറസ്റ്റ് നടത്തിയതെന്നും രാഷ്ട്രീയ വിരോധമാണ് കേസിന് അടിസ്ഥാനമെന്നും മജിസ്ട്രേറ്റിന് മുന്നിൽ പ്രതിഭാഗം അഭിഭാഷകൻ വാദിച്ചു. മജിസ്ട്രേറ്റിനു മുന്നില്‍ ഹാജരാക്കിയ ഷാജന്‍ സ്‌കറിയയ്ക്ക്  ഉപാധികളോടെ ജാമ്യം അനുവദിക്കുകയായിരുന്നു.

<BR>
TAGS :  SHAJAN SKARIA | DEFAMATION CASE
SUMMARY : Defamation case: Shajan Skaria granted bail

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *