പൂരങ്ങളുടെ പൂരമായ തൃശൂർ പൂരം ഇന്ന്; വൈകിട്ട് 5.30ന് കുടമാറ്റം, വെടിക്കെട്ട് നാളെ പുലർച്ചെ 3ന്

പൂരങ്ങളുടെ പൂരമായ തൃശൂർ പൂരം ഇന്ന്; വൈകിട്ട് 5.30ന് കുടമാറ്റം, വെടിക്കെട്ട് നാളെ പുലർച്ചെ 3ന്

തൃശൂർ: ചരിത്ര പ്രസിദ്ധമായ തൃശ്ശൂർ പൂരം ഇന്ന്. പാറമേക്കാവ്, തിരുവമ്പാടി ഭഗവതിമാരും 8 ഘടക ക്ഷേത്രങ്ങളിൽ നിന്നുമുള്ള ഭഗവതി–ശാസ്താമാരും ഇന്ന് വടക്കുംനാഥനെ വണങ്ങാനെത്തും. തുടർന്ന് വർണ്ണവാദ്യമേളങ്ങളുടെ ആഘോഷമായി മഠത്തില്‍വരവും ഇലഞ്ഞിത്തറമേളവും കുടമാറ്റവും അരങ്ങേറും. ലക്ഷങ്ങളാണ് പൂര നഗരിയിൽ എത്തിക്കൊണ്ടിരിക്കുന്നത്.

കണിമംഗലം ശാസ്താവിന്‍റെ എഴുന്നള്ളുന്നത് അഞ്ചരയോടെ തുടങ്ങി. കൊമ്പൻ തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ ചെമ്പൂക്കാവാണ് ഇത്തവണ ഭഗവതിയുടെ തിടമ്പേറ്റുന്നത്. ഉച്ചയ്ക്ക് പതിനൊന്നരയ്ക്കാണ് തിരുവമ്പാടിയുടെ മഠത്തിൽ വരവ്. ഉച്ചയ്ക്ക് രണ്ടുമണിക്ക് ഇലഞ്ഞിത്തറമേളവും ആരംഭിക്കും. വൈകുന്നേരം 5:30-ന് പാറമേക്കാവ് തിരുമ്പാടി ദേവസ്വങ്ങളുടെ കുടമാറ്റം നടക്കും. നാളെ പുലർച്ചെ മൂന്നു മണിക്കാണ് വെടിക്കെട്ട് നടക്കുക.

തൃശൂർ പൂരത്തോടനുബന്ധിച്ച് ചൊവ്വയും ബുധനും കെഎസ്ആർടിസിയുടെ 65 ബസുകൾ അധിക സർവീസ് നടത്തും. 51 ദീർഘദൂര ബസുകളും 14 ഓർഡിനറി ബസുകളുമാണ് പ്രത്യേക സർവീസ് നടത്തുന്നത്. ഫാസ്റ്റിന് മുകളിലുള്ള സർവീസുകൾ തൃശൂർ കെഎസ്ആർടിസി ബസ് സ്റ്റാൻഡ് കേന്ദ്രീകരിച്ചും ഓർഡിനറി സർവീസുകൾ ശക്തൻ സ്റ്റാൻഡ് കേന്ദ്രീകരിച്ചുമാണ് സർവീസ് നടത്തുക. ഗതാഗത സൗകര്യം ഉൾപ്പെടെ ആവശ്യമായ എല്ലാ ക്രമീകരണങ്ങളും ജില്ലാ ഭരണ‌കേന്ദ്രത്തിന്റെ നേതൃത്വത്തിൽ ഒരുക്കിയിട്ടുണ്ടെന്ന് കലക്ടർ അർജുൻ പാണ്ഡ്യൻ പറഞ്ഞു.

<BR>
TAGS : THRISSUR POORAM
SUMMARY : Thrissur Pooram today

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *