പഹല്‍ഗാം ഭീകരാക്രമണം; സംഘത്തിലുണ്ടെന്ന് സംശയിക്കുന്ന ഒരാള്‍ അറസ്റ്റില്‍

പഹല്‍ഗാം ഭീകരാക്രമണം; സംഘത്തിലുണ്ടെന്ന് സംശയിക്കുന്ന ഒരാള്‍ അറസ്റ്റില്‍

ശ്രീനഗർ: പഹല്‍ഗാം ഭീകരാക്രമണ സംഘത്തിലുണ്ടെന്ന് സംശയിക്കുന്ന ഒരാളെ അറസ്റ്റ് ചെയ്തു. അഹമ്മദ് ബിലാല്‍ എന്നയാളാണ് അറസ്റ്റിലായത്. ബൈസരണ്‍ വാലിക്ക് സമീപത്ത് നിന്നുമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാളെ പോലീസ് ചോദ്യം ചെയ്യുകയാണെന്നാണ് വിവരം. ഇയാള്‍ ബുള്ളറ്റ് പ്രൂഫ് ജാക്കറ്റാണ് ധരിച്ചതെന്നാണ് വിവരം.

എവിടെ നിന്നാണ് ബുള്ളറ്റ് പ്രൂഫ് ജാക്കറ്റ് കിട്ടിയതെന്ന് പോലീസ് പരിശോധിക്കുന്നുണ്ട്. എന്നാല്‍ ഇയാള്‍ക്ക് മാനസിക പ്രശ്നമുണ്ടെന്നാണ് കുടുംബം ആരോപിക്കുന്നത്. നേരത്തെ ജമ്മു കാശ്മീലെ പൂഞ്ചിലെ നിയന്ത്രണരേഖയ്ക്ക് സമീപത്ത് നിന്ന് പാകിസ്ഥാൻ പൗരനെ പിടികൂടിയിരുന്നു. ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ബന്ധം വഷളായിരിക്കെയാണ് അതിർത്തിയില്‍ നിന്ന് പാകിസ്ഥാൻ പൗരനെ ഇന്ത്യൻ സൈന്യം പിടികൂടിയത്.

ഇയാളെ ചോദ്യം ചെയ്തുവരികയാണെന്ന് ഉന്നത ഉദ്യോഗസ്ഥർ അറിയിച്ചു. കഴിഞ്ഞ 22 ന് ബൈസരൻവാലിയില്‍ ഭീകരർ നടത്തിയ ആക്രമണത്തില്‍ 28 പേരാണ് കൊല്ലപ്പെട്ടത്. ഇതിന് പിന്നാലെ വഷളായ ഇന്ത്യാ – പാക് ബന്ധം യുദ്ധത്തിലേക്ക് നീങ്ങുമെന്ന ആശങ്ക നിലനില്‍ക്കെയാണ് ബിലാല്‍ പിടിയിലായിരിക്കുന്നത്.

TAGS : PAHALGAM TERROR ATTACK
SUMMARY : Pahalgam terror attack; One person suspected to be part of the gang arrested

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *