ഗതാഗതക്കുരുക്കിന് പരിഹാരം; ബെംഗളൂരുവിൽ തുരങ്കപാത പദ്ധതികൾ ഉടനെന്ന് ഡി. കെ. ശിവകുമാർ

ഗതാഗതക്കുരുക്കിന് പരിഹാരം; ബെംഗളൂരുവിൽ തുരങ്കപാത പദ്ധതികൾ ഉടനെന്ന് ഡി. കെ. ശിവകുമാർ

ബെംഗളൂരു: ബെംഗളൂരുവിലെ ഗതാഗതക്കുരുക്കിന് പരിഹാരമായി തുരങ്കപാത പദ്ധതികൾ നടപ്പാക്കുമെന്ന് ഉപമുഖ്യമന്ത്രി ഡി. കെ. ശിവകുമാർ പറഞ്ഞു. ബെംഗളൂരുവിൽ 60 കിലോമീറ്റർ ദൈർഘ്യമുള്ള തുരങ്ക പാത യാർഥാർഥ്യമാകുമെന്ന് ഡികെ ശിവകുമാർ വ്യക്തമാക്കി. പദ്ധതിക്കുള്ള ടെൻഡർ നടപടികൾ വൈകാതെ ആരംഭിക്കും.

നഗരത്തിൻ്റെ കിഴക്ക് – പടിഞ്ഞാറ്, വടക്ക് – തെക്ക് ഇടനാഴികളിലൂടെയാകും കടന്നുപോകുക. പദ്ധതിയുമായി ബന്ധപ്പെട്ട വിശദമായ റിപ്പോർട്ട് തയാറാക്കുന്ന നടപടികൾ പുരോഗമിക്കുകയാണ്. പദ്ധതിക്കായി സർക്കാർ 19,000 കോടിയുടെ സാമ്പത്തിക ഗ്യാരണ്ടി വാഗ്ദാനം ചെയ്യുന്നുണ്ട്. പദ്ധതി നടപ്പിലാക്കുന്നതിനായി കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമനെ സമീപിക്കുമെന്നും ഡികെ ശിവകുമാർ പറഞ്ഞു.

ഹെബ്ബാൾ മുതൽ സിൽക്ക് ബോർഡുവരെയുള്ള എൻഎച്ച്-7 ലെ തുരങ്ക പാതകൾക്ക് സർക്കാർ 17,780 കോടി രൂപ ഉൾപ്പെടെയുള്ള പദ്ധതികൾക്ക് ബിബിഎംപി 42,000 കോടി രൂപ നീക്കിവച്ചിട്ടുണ്ട്. നഗരത്തിലെ സ്ഥലപരിമിതി പ്രശ്നങ്ങൾ പരിഹരിക്കാൻ തുരങ്കപാതകൾക്ക് സാധിക്കുമെന്നും ഇതുവഴി തിരക്കേറിയ ജംഗ്ഷൻ ബന്ധിപ്പിക്കാൻ സാധിക്കുമെന്ന് ശിവകുമാർ പറഞ്ഞു. അതേസമയം, നഗരത്തിലെ തുരങ്കപാത പദ്ധതിക്കെതിരെ എതിർപ്പ് ശക്തമായി തുടരുകയാണ്. ഭീമമായ ചെലവ്, മഴ പെയ്താലുള്ള വെള്ളക്കെട്ട്, പൊതുഗതാഗതം ഉപയോഗിക്കുന്നവരുടെ എണ്ണം കുറയും, സ്വകാര്യ വാഹനങ്ങൾ കൂടുതൽ നിരത്തിലിറങ്ങും എന്നീ കാര്യങ്ങൾ ചൂണ്ടിക്കാട്ടിയാണ് തുരങ്കപാതകൾക്കെതിരെ സാമൂഹിക പ്രവർത്തകർ പ്രതിഷേധം തുടരുന്നത്.

TAGS: BENGALURU | TUNNEL ROAD
SUMMARY: Bengaluru soon to have tunnel road project, says dk shivakumar

 

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *