വിരാട് കോഹ്ലിയുടെ കട്ടൗട്ടിന് മുന്നിൽ ആടിനെ ബലി നൽകി; ആരാധകർ അറസ്റ്റിൽ

വിരാട് കോഹ്ലിയുടെ കട്ടൗട്ടിന് മുന്നിൽ ആടിനെ ബലി നൽകി; ആരാധകർ അറസ്റ്റിൽ

ബെംഗളൂരു: ക്രിക്കറ്റ്‌ താരം വിരാട് കോഹ്ലിയുടെ കട്ടൗട്ടിന് മുന്നിൽ ആടിനെ ബലി നൽകിയ ആർസിബി ടീം ആരാധകര്‍ അറസ്റ്റില്‍. ചിത്രദുർഗ ജില്ലയിലെ മൊളക്കൽമുരു താലൂക്കിലെ മറിയമ്മനഹള്ളി ഗ്രാമത്തിലാണ് സംഭവം. സന്ന പാലയ്യ (22), ജയണ്ണ (23), തിപ്പേസ്വാമി (28) എന്നിവരാണ് അറസ്‌റ്റിലായത്. ചിന്നസ്വാമി സ്റ്റേഡിയത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന് എതിരായ കഴിഞ്ഞ മത്സരത്തില്‍ ആര്‍സിബി രണ്ട് റണ്‍സിന്‍റെ ആവേശ വിജയം സ്വന്തമാക്കിയിരുന്നു.

ഇതിന് പിന്നാലെയാണ് ആടിനെ ബലിനല്‍കിക്കൊണ്ട് മൂവരും ആഘോഷിച്ചത്. ഇതിന്‍റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഇതിനെതിരെ കടുത്ത പ്രതിഷേധം ഉയര്‍ന്നതിന് പിന്നാലെ മൊളക്കൽമുരു പോലീസ് മൂവരെ അറസ്‌റ്റ് ചെയ്‌തത്. മൃഗസംരക്ഷണ നിയമപ്രകാരമാണ് യുവാക്കളെ അറസ്റ്റ് ചെയ്തതെന്ന് പോലീസ് അറിയിച്ചു.

TAGS: KARNATAKA | ARREST
SUMMARY: Three RCB fans Arrested for sacrificing Goat in front of Virat Kohli Image in Karnataka

 

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *