സൈറണ്‍ മുഴങ്ങി; രാജ്യവ്യാപകമായി മോക്ഡ്രില്‍ തുടങ്ങി

സൈറണ്‍ മുഴങ്ങി; രാജ്യവ്യാപകമായി മോക്ഡ്രില്‍ തുടങ്ങി

ന്യൂഡൽഹി: കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്‍റെ നിർദേശപ്രകാരമുള്ള സിവില്‍ ഡിഫൻസ് മോക് ഡ്രില്‍ ആരംഭിച്ചു. വൈകിട്ട് 4 മണിക്കാണ് മോക്ഡ്രില്ലിനുള്ള സൈറണ്‍ മുഴങ്ങിയത്. കേരളത്തിലെ 14 ജില്ലകളിലും സൈറണ്‍ മുഴങ്ങി. 4 മണി മുതല്‍ 30 സെക്കൻഡ് അലേർട്ട് സയറണ്‍ 3 തവണ നീട്ടി ശബ്ദിച്ചു. 4.02നും 4.29നും ഇടയിലാണ് മോക്ഡ്രില്‍ നടത്തുന്നത്.

സൈറണ്‍ ഇല്ലാത്ത ഇടങ്ങളില്‍ അനൗണ്‍സ്മെൻ്റ് സംവിധാനങ്ങള്‍ ഉപയോഗിക്കും. 4.28 മുതല്‍ സുരക്ഷിതം എന്ന സയറണ്‍ 30 സെക്കൻഡ് മുഴങ്ങും. കേന്ദ്ര നിർദേശം അനുസരിച്ച്‌ സൈറണ്‍ ഇല്ലാത്ത ഇടങ്ങളില്‍ ആരാധനാലയങ്ങളിലെ അനൗണ്‍സ്മെന്റ് സംവിധാനങ്ങള്‍ ഉപയോഗിച്ച്‌ പൊതുജനങ്ങളെ അലർട്ട് ചെയ്യുന്നത് പരിഗണിക്കാമെന്നാണ് നി‍ർദേശം.

4.28 മുതല്‍ സുരക്ഷിതം എന്ന സൈറണ്‍ 30 സെക്കൻഡ് മുഴങ്ങും. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നേരിട്ടാണ് സൈറണുകള്‍ പ്രവർത്തിപ്പിക്കുന്നത്. അതേസമയം മോക്ക് ഡ്രില്ലില്‍ ജീവന് അപകടം ഉണ്ടാക്കുന്ന തരത്തില്‍ നടപടികള്‍ ഉണ്ടാകുന്നില്ലെന്ന് ഉറപ്പ് വരുത്തുണം. മാധ്യമങ്ങള്‍ എല്ലാ ജില്ലയിലേയും സൈറണുകള്‍ പ്രാദേശികമായി ലൈവ് ടെലികാസ്റ്റ് ചെയ്യണമെന്ന് ദുരന്ത നിവാരണ അതോറിറ്റി അഭ്യർത്ഥിച്ചു.

TAGS : LATEST NEWS
SUMMARY : Siren sounds; mock drill begins nationwide

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *