ഗർഭഛിദ്ര ശസ്ത്രക്രിയക്കിടെ യുവതിക്ക് ദാരുണാന്ത്യം; മാതാപിതാക്കൾ അറസ്റ്റിൽ

ഗർഭഛിദ്ര ശസ്ത്രക്രിയക്കിടെ യുവതിക്ക് ദാരുണാന്ത്യം; മാതാപിതാക്കൾ അറസ്റ്റിൽ

ബെംഗളൂരു: അനധികൃത ​ഗർഭഛിദ്ര ശസ്ത്രക്രിയക്ക് വിധേയയായ യുവതി മരിച്ച സംഭവത്തിൽ മാതാപിതാക്കൾ അറസ്റ്റിൽ. ബാ​ഗൽകോട്ട് ജില്ലയിലെ മഹാലിം​ഗ്പൂർ ടൗണിലാണ് സംഭവം. യുവതിയെ മാതാപിതാക്കൾ പെൺ ഭ്രൂണ​ഹത്യയ്ക്ക് പ്രേരിപ്പിച്ചെന്നാണ് പോലീസിന്റെ കണ്ടെത്തൽ.

സംഭവത്തിൽ മാതാപിതാക്കളടക്കം ഒമ്പതു പേരാണ് അറസ്റ്റിലായത്. അറസ്റ്റിൽ. യുവതിയുടെ പിതാവ് സഞ്ജയ് ​ഗൗളി, മാതാവ് സം​ഗീത ​ഗൗളി എന്നിവരും മറ്റ് ഏഴു പേരുമാണ് അറസ്റ്റിലായത്.

മഹാരാഷ്ട്രയിലെ സാംഗ്ലിയിൽ ഭർത്താവിനൊപ്പം താമസിക്കുന്ന സൊനാലിയാണ് (33) മരിച്ചത്. സൊനാലിക്ക് രണ്ട് പെൺമക്കളാണ്.

വീണ്ടും ​ഗർഭിണിയായതോടെ നടത്തിയ ലിംഗനിർണയം പരിശോധനയിൽ മൂന്നാമത്തേതും പെൺഭ്രൂണമാണെന്ന് മനസിലായതോടെ നിർബന്ധിത ​ഗർഭഛിദ്രത്തിന് വിധേയയാക്കുകയായിരുന്നു.

ആദ്യ രണ്ട് മക്കളും പെൺകുട്ടികൾ ആയതിനാൽ മാതാപിതാക്കളാണ് സൊനാലിയെ ​ഭ്രൂണഹത്യക്ക് പ്രേരിപ്പിച്ചത്. മഹാലിം​ഗപുരിലെ യുവതിയുടെ വീട്ടിൽ തന്നെയായിരുന്നു ​ഗർഭഛിദ്ര ശസ്ത്രക്രിയ നടന്നത്. എന്നാൽ മെയ് 27ന് യുവതി അമിതരക്തസ്രാവം ഉൾപ്പെടെയുള്ള പ്രശ്നങ്ങൾ മൂലം മരിക്കുകയായിരുന്നു.

TAGS:KARNATAKA, CRIME

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *