ഓപറേഷന്‍ സിന്ദൂര്‍; പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ നാളെ സര്‍വകക്ഷി യോഗം

ഓപറേഷന്‍ സിന്ദൂര്‍; പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ നാളെ സര്‍വകക്ഷി യോഗം

ന്യൂഡല്‍ഹി: പഹല്‍ഗാം ഭീകരാക്രമണത്തിന് മറുപടിയുമായി ഇന്ത്യ നടത്തിയ ഓപറേഷന്‍ സിന്ദൂറിനെ കുറിച്ച് വിശദീകരിക്കാന്‍ നാളെ പാര്‍ലിമെന്റില്‍ സര്‍വകക്ഷി യോഗം വിളിച്ച് കേന്ദ്രം. പ്രധാനമന്ത്രിയുടെ അധ്യക്ഷതയിലായിരിക്കും യോഗം നടക്കുക. ഓപറേഷന്‍ സിന്ദൂരിന്റെ ഭാഗമായ രാജ്യത്തെ സേനകളെ പ്രധാനമന്തി നരേന്ദ്ര മോദിയും പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങും അഭിനന്ദിച്ചിരുന്നു. അഭിമാന നിമിഷമാണ് ഇതെന്ന് ഇന്ത്യന്‍ സൈന്യം പാക് ഭീകര കേന്ദ്രങ്ങള്‍ ആക്രമിച്ചു തകര്‍ത്ത ശേഷം നടത്തിയ മന്ത്രിസഭാ യോഗത്തില്‍ പ്രധാന മന്ത്രി പറഞ്ഞു. ഇന്ത്യന്‍ സേന രാജ്യത്തിന്റെ അഭിമാനമാണെന്ന് രാജ്‌നാഥ് സിങും പറഞ്ഞു.

ഓപറേഷന്‍ സിന്ദൂറിലൂടെ സേന ചരിത്രം സൃഷ്ടിച്ചു. നിരപരാധികളെയും നിഷ്‌കളങ്കരെയും വേട്ടയാടിയവര്‍ക്ക് മറുപടി നല്‍കി. ഇന്ത്യ സാധാരണക്കാരെ ആക്രമിച്ചിട്ടില്ല. ജനവാസ മേഖലകളില്‍ നഷ്ടമുണ്ടാക്കിയില്ല. കൃത്യമായ ശ്രദ്ധയോടെയാണ് ഭീകര കേന്ദ്രങ്ങള്‍ ആക്രമിച്ചത്. മറുപടി നല്‍കാനുള്ള അവകാശമാണ് വിനിയോഗിച്ചത്. ലക്ഷ്യമിട്ടത് നടപ്പാക്കിയെന്നും രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കവേ രാജ്നാഥ് സിങ് പറഞ്ഞു.

അതിനിടെ കശ്മീർ അതിർത്തിയില്‍ ഇന്ത്യാ-പാക് സേനകള്‍ തമ്മില്‍ രൂക്ഷമായ ഏറ്റുമുട്ടലുണ്ടായി. ഒരു സ്ത്രീയും കുട്ടിയുമടക്കം പൂഞ്ചില്‍ 10 പേർ കൊല്ലപ്പെട്ടു. ഉറിയില്‍ രണ്ട് വീടുകള്‍ക്ക് തീപിടിച്ചു. പാകിസ്ഥാൻ്റെ ഷെല്ലാക്രമണത്തില്‍ 44 പേർക്ക് പരുക്കേറ്റതായും വിവരമുണ്ട്. ഇന്ത്യയുടെ പ്രത്യാക്രമണത്തില്‍ മൂന്ന് പാകിസ്ഥാൻ സൈനികരും കൊല്ലപ്പെട്ടിട്ടുണ്ട്.
<BR>
TAGS : OPERATION SINDOOR
SUMMARY : Operation Sindoor; All-party meeting to be chaired by the Prime Minister tomorrow

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *