ഇന്ത്യയിൽ താമസിക്കാൻ അനുമതി നൽകണം; കർണാടക ഹൈക്കോടതിയെ സമീപിച്ച് പാക് പൗരൻമാർ

ഇന്ത്യയിൽ താമസിക്കാൻ അനുമതി നൽകണം; കർണാടക ഹൈക്കോടതിയെ സമീപിച്ച് പാക് പൗരൻമാർ

ബെംഗളൂരു: ഇന്ത്യയിൽ താൽക്കാലികമായി താമസിക്കാൻ അനുമതി ആവശ്യപ്പെട്ട് പാക് പൗരന്മാരായ കുട്ടികൾ കർണാടക ഹൈക്കോടതിയെ സമീപിച്ചു. മെയ്‌ 15 വരെ മൈസൂരുവിൽ തങ്ങാൻ അനുമതി നൽകണമെന്നാണ് ഇവരുടെ ആവശ്യം. കുട്ടികളുടെ മാതാവ് റംഷ ജഹാൻ ഇന്ത്യൻ പൗരയും പിതാവ് മുഹമ്മദ് ഫറൂഖ് പാക് പൗരനുമാണ്. ബീബി യാമിന (എട്ട്), മുഹമ്മദ് മുദാസിർ (നാല്), മുഹമ്മദ് യൂസഫ് (മൂന്ന്) എന്നീ കുട്ടികൾ മാതാവിന്റെ സഹോദരിയുടെ വിവാഹത്തിൽ പങ്കെടുക്കാനാണ് ബലൂചിസ്ഥാനിൽ നിന്ന് മൈസൂരിലെത്തിയത്.

പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ പാക് പൗരന്മാർ രാജ്യം വിടണമെന്ന് ഉത്തരവിറങ്ങിയതോടെ വാഗ അതിർത്തിയിൽ എത്തിയെങ്കിലും റംഷയുടെ പാസ്‌പോർട്ട് കാലാവധി കഴിഞ്ഞതിനാൽ ഉദ്യോഗസ്ഥർ ഇവരെ തടഞ്ഞു. കുട്ടികൾ ചെറിയ പ്രായത്തിലുള്ളവരായതിനാൽ പിതാവിനൊപ്പമേ അതിർത്തി കടത്തൂ എന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കിയിട്ടുണ്ട്. ഇതോടെ ഇവർക്ക് മൈസൂരുവിലേക്ക് മടങ്ങേണ്ടിവന്നു. നിലവിലെ സാഹചര്യത്തിൽ പെട്ടെന്ന് പാകിസ്ഥാനിലേക്ക് മടങ്ങിപ്പോകാൻ സാധിക്കില്ലെന്നും കോടതിയിൽ നിന്നും അനുകൂല നടപടി പ്രതീക്ഷിക്കുന്നതായും ഇവർ ഹർജിയിൽ പറഞ്ഞു. സംഭവത്തിൽ കേന്ദ്രത്തിനും കർണാടക സർക്കാരിനും ഹൈക്കോടതി നോട്ടീസ് നൽകിയിട്ടുണ്ട്.

TAGS: KARNATAKA | HIGH COURT
SUMMARY: Three Pakistani nationals move Karnataka High Court seeking permission to stay in India till May 15

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *