സൈന്യത്തിന്റെ ധൈര്യത്തിന് അഭിവാദ്യം; ഓപ്പറേഷൻ സിന്ദൂരിനെ പ്രശംസിച്ച് കർണാടക മുഖ്യമന്ത്രി

സൈന്യത്തിന്റെ ധൈര്യത്തിന് അഭിവാദ്യം; ഓപ്പറേഷൻ സിന്ദൂരിനെ പ്രശംസിച്ച് കർണാടക മുഖ്യമന്ത്രി

ബെംഗളൂരു: പഹൽ​ഗാം ഭീകരാക്രമണത്തിൽ ഇന്ത്യ നടത്തിയ പ്രത്യാക്രമണത്തിൽ സൈന്യത്തിന്റെ നടപടിയെ പുകഴ്ത്തി കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. കൃത്യസമയത്ത് ഉചിതമായ നടപടിയാണ് ഇന്ത്യ നടത്തിയത് എന്നും സേനയുടെ അസാധാരണ ധൈര്യത്തിന് അഭിവാദ്യമെന്നും മുഖ്യമന്ത്രി സിദ്ധരാമയ്യ സമൂഹ മാധ്യമമായ എക്സിൽ കുറിച്ചു. പഹൽ​ഗാമിൽ നടന്ന ആക്രമണം നിരപരാധികളുടെ ജീവന് മാത്രമല്ല ഇന്ത്യയുടെ സ്വപ്നങ്ങൾക്കും ആത്മാവിനും നേരെയുള്ള ആക്രമണമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. സൈന്യത്തോട് ഐക്യദാർഢ്യം പ്രകടിപ്പിച്ച്‌ കർണാടകയും രാജ്യത്തോടൊപ്പം നിലനിൽക്കുമെന്നും സിദ്ധരാമയ്യ വ്യക്തമാക്കി.

സൈന്യത്തിൻ്റെ ഭീകരവിരുദ്ധ പ്രവർത്തനങ്ങൾക്ക് സർക്കാരിന്റെ പൂർണ പിന്തുണയുണ്ടാകുമെന്ന് ആഭ്യന്തര മന്ത്രി ജി. പരമേശ്വരയും പറഞ്ഞു. സൈന്യത്തിനും രാജ്യത്തിനും ഒപ്പം കർണാടക എന്നും ഉറച്ചുനിൽക്കുമെന്നും അദ്ദേഹം പറഞ്ഞു. ബുധനാഴ്ച്ച പുലർച്ചെയായിരുന്നു പഹല്‍ഗാം ഭീകരാക്രമണത്തിന് തിരിച്ചടിയായി പാകിസ്താൻ ഭീകര കേന്ദ്രങ്ങൾ ഇന്ത്യ ഓപ്പറേഷൻ സിന്ദൂരം നടത്തിയത്. സൈനിക ആക്രമണത്തില്‍ പാക് അധീന കശ്മീരിലെ ഒന്‍പത് ഭീകര കേന്ദ്രങ്ങള്‍ തകര്‍ത്തായിരുന്നു ഇന്ത്യയുടെ തിരിച്ചടി. ജയ്ഷെ ഇ മുഹമ്മദ്, ലഷ്കർ ഇ തൊയ്ബ ഭീകരകേന്ദ്രങ്ങൾ, പ്രധാനപ്പെട്ട പ്രസ്ഥാനങ്ങൾ എന്നിവ ലക്ഷ്യമിട്ടാണ് സേനകൾ ഓപ്പറേഷൻ നടത്തിയത്. കൃത്യതയുള്ള ആയുധങ്ങൾ ഉപയോഗിച്ചായിരുന്നു ഓപ്പറേഷൻ. ഫ്രാൻസ് നിർമിത സ്കാൽപ് മിസൈലുകൾ, ക്രൂയിസ് മിസൈലുകൾ എന്നിവ ഇതിനായി സേനകൾ ഉപയോഗിച്ചു.

 

TAGS: SIDDARAMIAH | OPERATION SINDOOR
SUMMARY: Karnataka Cm praises Operation Sindoor

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *