പൂഞ്ചിലെ പാക് ഷെല്ലാക്രമണത്തില്‍ സൈനികന് വീരമൃത്യു, നാല് കുട്ടികള്‍ക്കും ജീവന്‍ നഷ്ടമായി

പൂഞ്ചിലെ പാക് ഷെല്ലാക്രമണത്തില്‍ സൈനികന് വീരമൃത്യു, നാല് കുട്ടികള്‍ക്കും ജീവന്‍ നഷ്ടമായി

ന്യൂഡല്‍ഹി: പൂഞ്ചിലെ പാകിസ്ഥാന്‍ ഷെല്ലാക്രമണത്തില്‍ സൈനികന് വീരമൃത്യു. ലാന്‍സ് നായിക് ദിനേശ് കുമാറാണ് വീരമൃത്യ വരിച്ചത്. പൂഞ്ചിലെ ആക്രമണത്തില്‍ നാല് കുട്ടികളടക്കം 13 പേരാണ് ആകെ കൊല്ലപ്പെട്ടത്. 57 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു.

ഹരിയാനയിലെ പല്‍വാള്‍ സ്വദേശിയാണ് കൊല്ലപ്പെട്ട ദിനേശ് കുമാര്‍. ഷെല്ലാക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ സൈനികനെ ഉടന്‍ തന്നെ സൈനിക ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയ്ക്കിടെ മരിക്കുകയായിരുന്നു. മൃതദേഹം നാളെ പല്‍വാളിലെ ജന്മനാട്ടിലേക്ക് കൊണ്ടുപോകും. 5 ഫീല്‍ഡ് റെജിമെന്റിലെ സൈനികനാണ് ദിനേശ് കുമാറെന്ന് ആര്‍മിയുടെ വൈറ്റ് നൈറ്റ് കോര്‍പ്‌സ് അറിയിച്ചു. ദിനേശ് കുമാറിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് വൈറ്റ് നൈറ്റ് കോര്‍പ്‌സ് സൈനികന്റെ ചിത്രം സമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ചിട്ടുണ്ട്.

പാകിസ്ഥാന്റെ ഷെല്ലാക്രമണത്തില്‍ വീടുകളും വാഹനങ്ങളും കെട്ടിടങ്ങളുമടക്കം നശിക്കപ്പെട്ടു. പൂഞ്ചിലും ജമ്മു മേഖലയിലെ രജൗരിയിലും വടക്കന്‍ കശ്മീരിലെ ബാരാമുള്ള, കുപ് വാര എന്നിവിടങ്ങളിലുമുള്ള നിവാസികള്‍ അക്രമണത്തിന് പിന്നാലെ പലായനം ചെയ്തു. ചിലര്‍ ഭൂഗര്‍ഭ ബങ്കറുകളില്‍ അഭയം തേടിയിട്ടുണ്ട്.
<BR>
TAGS : PAK ATTACK | PAHALGAM TERROR ATTACK
SUMMARY : Soldier martyred, four children also lost their lives in Pakistani shelling in Poonch

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *