നിയന്ത്രണ രേഖയിൽ പാകിസ്ഥാന്റെ പ്രകോപനം രൂക്ഷം; രാജ്യം അതീവജാഗ്രതയിൽ

നിയന്ത്രണ രേഖയിൽ പാകിസ്ഥാന്റെ പ്രകോപനം രൂക്ഷം; രാജ്യം അതീവജാഗ്രതയിൽ

പഹൽഗാം ഭീകരാക്രമണത്തെ തുടർന്ന് പാകിസ്ഥാനുമായുള്ള സംഘർഷം നിലനിൽക്കുന്ന സാഹചര്യത്തിൽ രാജ്യം അതീവ ജാഗ്രതയിൽ. നിയന്ത്രണ രേഖയിൽ പാകിസ്ഥാന്റെ പ്രകോപനം തുടരുകയാണ്. പൂഞ്ചിൽ നടത്തിയ ഷെല്ലാക്രമണത്തിൽ സൈനികൻ വീരമൃത്യു വരിച്ചിരുന്നു. പാക് പ്രകോപനത്തിന് ഉചിതമായ മറുപടി നൽകാൻ സേനകൾക്ക് കരസേനാ മേധാവി പൂർണ്ണ സ്വാതന്ത്ര്യം നൽകിയിട്ടുണ്ട്. ഇതിനിടെ ഓപ്പറേഷന്‍ സിന്ദൂർ വിശദീകരിക്കാൻ കേന്ദ്രസര്‍ക്കാര്‍ വിളിച്ച സര്‍വകക്ഷിയോഗം ഇന്ന് ചേരും.

നിയന്ത്രണ രേഖയിലെ പാക് നടപടികൾ സൈന്യം നിരീക്ഷിക്കുകയാണ്. പാകിസ്ഥാനുമായി അതിർത്തി പങ്കിടുന്ന സംസ്ഥാനങ്ങളിലെ സാഹചര്യം കര-വ്യോമ-നാവിക സേനകൾ വിലയിരുത്തി. ഏത് അടിയന്തര സാഹചര്യവും നേരിടാൻ സേനകൾ സജ്ജമെന്ന് പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. സംസ്ഥാനങ്ങളോട് അവശ്യവസ്തുക്കളുടെയും സേവനകളുടെയും ലഭ്യത ഉറപ്പുവരുത്താൻ കേന്ദ്ര ആഭ്യന്തരമന്ത്രാലയവും നിർദ്ദേശം നൽകിയിട്ടുണ്ട്. അതേസമയം ജമ്മു കശ്മീരില അതിർത്തി ജില്ലകളിൽ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്നും അവധി പ്രഖ്യാപിച്ചു.

TAGS: NATIONAL | INDIA | PAKISTAN
SUMMARY: Pakistan Shells Areas Along LoC In Jammu And Kashmir, India extreme cautious

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *