ലാഹോറില്‍ ഒന്നിലധികം സ്ഫോടന ശബ്ദം; സ്‌ഫോടനം നടന്നത് വോള്‍ട്ടണ്‍ എയര്‍ഫീല്‍ഡിന് സമീപം

ലാഹോറില്‍ ഒന്നിലധികം സ്ഫോടന ശബ്ദം; സ്‌ഫോടനം നടന്നത് വോള്‍ട്ടണ്‍ എയര്‍ഫീല്‍ഡിന് സമീപം

പാകിസ്ഥാനിലെ പ്രധാന നഗരങ്ങളിലൊന്നായ ലാഹോറില്‍ തുടർച്ചയായ സ്ഫോടനങ്ങള്‍ കേട്ടതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തു. പഞ്ചാബ് പ്രവിശ്യയിലെ വാള്‍ട്ടണ്‍ റോഡ് പരിസരത്താണ് വ്യാഴാഴ്ച രാവിലെ സ്ഫോടന ശബ്ദങ്ങള്‍ കേട്ടതെന്നാണ് വിവരം.

വാള്‍ട്ടൻ എയർഫീല്‍ഡിന് സമീപത്തെ ഗോപാല്‍ നഗർ, നസീറാബാദ് ഏരിയയിലാണ് സ്ഫോടനങ്ങള്‍ ഉണ്ടായതെന്ന് പാക് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തു. ആദ്യ സ്ഫോടനത്തിന് പിന്നാലെ സൈറണ്‍ ശബ്ദം ഉയർന്നിരുന്നു. ഇതിന് പിന്നാലെയാണ് തുടർ സ്ഫോടനങ്ങള്‍ ഉണ്ടായത്. സ്ഫോടനത്തിന് പിന്നാലെ വലിയ തോതില്‍ പുക ഉയരുന്നതിന്‍റെയും ജനങ്ങള്‍ വീടുകളില്‍ നിന്ന് ഇറങ്ങി ഓടുന്നതിന്‍റെയും ദൃശ്യങ്ങള്‍ മാധ്യമങ്ങള്‍ പുറത്തുവിട്ടു.

സ്ഫോടനത്തിന്‍റെ ആളപായോ നാശനഷ്ടമോ ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല. അതേസമയം, വെടിവച്ചിട്ട ആറടി നീളമുള്ള ഡ്രോണ്‍ പൊട്ടിത്തെറിച്ചതാകാമെന്ന് പോലീസ് വൃത്തങ്ങള്‍ പറയുന്നു.

TAGS : LATEST NEWS
SUMMARY : Three explosions in Lahore

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *