ഉത്തരാഖണ്ഡില്‍ ഹെലികോപ്റ്റര്‍ തകര്‍ന്നുവീണു; 5 വിനോദസഞ്ചാരികള്‍ക്ക് ദാരുണാന്ത്യം

ഉത്തരാഖണ്ഡില്‍ ഹെലികോപ്റ്റര്‍ തകര്‍ന്നുവീണു; 5 വിനോദസഞ്ചാരികള്‍ക്ക് ദാരുണാന്ത്യം

ഉത്തരാഖണ്ഡില്‍ ഹെലികോപ്റ്റർ തകർന്ന് 5 മരണം. ഉത്തർകാശിയില്‍ വ്യാഴാഴ്ച രാവിലെയോടെയായിരുന്നു അപകടം ഉണ്ടായത്. രണ്ട് പേർക്ക് പരുക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. ഹെലികോപ്റ്ററിലുണ്ടായിരുന്ന വിനോദസഞ്ചാരികളാണ് കൊല്ലപ്പെട്ടതെന്ന് ദേശിയ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നു. ഉത്തരകാശി ജില്ലയില്‍ ഇന്ന് രാവിലെയോടെയായിരുന്നു സംഭവം.

രാവിലെ 9 മണിയോടെ ഗംഗോത്രിയിലേക്ക് പോവുകയായിരുന്ന ഹെലികോപ്റ്ററാണ് അപകടത്തില്‍പ്പെട്ടത്. അപകടം നടന്നയുടനെ നാട്ടുകാരും പോലീസും സ്ഥലത്തെത്തി. പ്രാഥമിക റിപ്പോർട്ടുകള്‍ പ്രകാരം ഏഴ് യാത്രക്കാർ വിമാനത്തിലുണ്ടായിരുന്നു.

സംഭവ സ്ഥലത്തേക്ക് പോലീസ്, സൈനിക ഉദ്യോഗസ്ഥർ, ദുരന്ത നിവാരണ സേനാംഗങ്ങള്‍, 108 ആംബുലൻസ് ടീം, ഭട്വാരിയിലെ ബിഡിഒ, റവന്യൂ സംഘം എന്നിവർ എത്തി. ഉത്തരകാശി ജില്ലയിലെ ഗംഗനാനിക്ക് സമീപം ഹെലികോപ്റ്റർ അപകടത്തില്‍പ്പെട്ടതായി ഗർവാള്‍ ഡിവിഷണല്‍ കമ്മീഷണർ വിനയ് ശങ്കർ പാണ്ഡെ സ്ഥിരീകരിച്ചതായി വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തു.

TAGS : HELICOPTER CRASH
SUMMARY : Helicopter crashes in Uttarakhand; 5 tourists die tragically

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *