കോണ്‍ഗ്രസ്സില്‍ നേതൃമാറ്റം; സണ്ണി ജോസഫ് കെ പി സി സി പ്രസിഡന്റ്

കോണ്‍ഗ്രസ്സില്‍ നേതൃമാറ്റം; സണ്ണി ജോസഫ് കെ പി സി സി പ്രസിഡന്റ്

ന്യൂഡൽഹി: വിവാദങ്ങള്‍ക്കൊടുവില്‍ കെപിസിസി അധ്യക്ഷനായി സണ്ണി ജോസഫിനെ തിരഞ്ഞെടുത്തു. കെ സുധാകരൻ കോണ്‍ഗ്രസിൻ്റെ പ്രവർത്തക സമിതിയിലെത്തി. അടൂർ പ്രകാശ് ആണ് യുഡിഎഫ് കണ്‍വീനർ. പിസി വിഷ്ണുനാഥ്, എപി അനില്‍കുമാർ, ഷാഫി പറമ്പിൽ എന്നിവർ വർക്കിംഗ് പ്രസിഡൻ്റുമാരാണ്. പ്രസിഡൻ്റ് സ്ഥാനത്തുനിന്നും മാറണമെന്ന് പാർട്ടി ആവശ്യപ്പെട്ടിട്ടില്ലെന്ന് സുധാകരൻ പ്രതികരിച്ചിരുന്നു.

ഈ പ്രതികരണത്തില്‍ പാർട്ടിക്ക് അതൃപ്തിയുമുണ്ടായിരുന്നു. അതേസമയം അധ്യക്ഷനെ മാറ്റിയതിനെ സ്വാഗതം ചെയ്ത് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. പാർട്ടിയെ നയിക്കാൻ പ്രാപ്തിയുള്ള നേതാവാണ് സണ്ണി ജോസഫെന്ന് വി ഡി സതീശൻ പ്രതികരിച്ചു. മികച്ച സംഘാടകനും പാർലമെന്ററിയനുമാണ് സണ്ണി ജോസഫെന്നും തിരഞ്ഞെടുപ്പിലൂടെ സാമുദായിക സന്തുലിതാവസ്ഥ നിലനിർത്തിയെന്നും അദ്ദേഹം പറഞ്ഞു.

TAGS : KPCC
SUMMARY : Sunny Joseph becomes KPCC president

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *