ഇന്ത്യ – പാക് സംഘർഷ സാഹചര്യം; ബെംഗളൂരുവിൽ നിന്നുള്ള നിരവധി വിമാനസർവീസുകൾ റദ്ദാക്കി

ഇന്ത്യ – പാക് സംഘർഷ സാഹചര്യം; ബെംഗളൂരുവിൽ നിന്നുള്ള നിരവധി വിമാനസർവീസുകൾ റദ്ദാക്കി

ബെംഗളൂരു: ഇന്ത്യ പാക് സംഘർഷം സാഹചര്യം രൂക്ഷമായതിനാൽ ബെംഗളൂരുവിൽ നിന്നുള്ള നിരവധി വിമാനസർവീസുകൾ റദ്ദാക്കി. അഞ്ച് നഗരങ്ങളിലേക്കുള്ള വിമാന സർവീസുകളാണ്‌ നിർത്തലാക്കിയത്. ബെംഗളൂരുവിൽ നിന്ന് ജമ്മു കശ്മീർ, രാജസ്ഥാനിലെ ജോധ്പൂർ, യുപിയിലെ അയോധ്യ, ലഖ്‌നൗ, ഗാസിയാബാദ് എന്നിവിടങ്ങളിലേക്കുള്ള വിമാന സർവീസുകളാണ് റദ്ദാക്കിയിരിക്കുന്നത്. മറ്റ് പ്രധാന നഗരങ്ങളിൽ നിന്നുള്ള വിമാന സർവീസുകളും നിർത്തിവെച്ചിട്ടുണ്ട്. മുംബൈ എയർപോർട്ട് താൽക്കാലികമായി അടച്ചു.

അതേസമയം ബെംഗളൂരു കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ചില വിമാനങ്ങൾക്ക് നിയന്ത്രണങ്ങളുണ്ട്. വിമാനത്താവളത്തിൽ എത്തുന്നതിനുമുമ്പ് യാത്രക്കാർ അതാത് എയർലൈനുകളുടെ ഫ്ലൈറ്റ് ഷെഡ്യൂളുകൾ പരിശോധിക്കണമെന്ന് അധികൃതർ നിർദേശം നൽകിയിട്ടുണ്ട്. അതാത് എയർലൈനുകളുടെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടുകൾ വഴി യാത്രക്കാർക്ക് ഫ്ലൈറ്റ് ഷെഡ്യൂളുകളിലെ മാറ്റങ്ങൾ അറിയാനാകും.

TAGS: BENGALURU | FLIGHTS CANCELLED
SUMMARY: Flight operations from bengaluru Cancelled

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *