ഇന്ത്യ – പാക് സംഘർഷം; ചിന്നസ്വാമി സ്റ്റേഡിയത്തിൽ സുരക്ഷ ശക്തമാക്കി

ഇന്ത്യ – പാക് സംഘർഷം; ചിന്നസ്വാമി സ്റ്റേഡിയത്തിൽ സുരക്ഷ ശക്തമാക്കി

ബെംഗളൂരു: ഓപ്പറേഷൻ സിന്ദൂരിന്റെ പശ്ചാത്തലത്തിൽ ഇന്ത്യ – പാക് സംഘർഷം കൂടുതൽ രൂക്ഷമായതിനാൽ ബെംഗളൂരുവിലെ എം. ചിന്നസ്വാമി സ്റ്റേഡിയത്തിൽ സുരക്ഷ ശക്തമാക്കി. പാകിസ്ഥാൻ, പാക് അധീന ജമ്മു കശ്മീർ എന്നിവിടങ്ങളിലെ ഭീകര കേന്ദ്രങ്ങളിൽ ഇന്ത്യൻ സായുധ സേന നടത്തിയ ആക്രമണങ്ങളെത്തുടർന്ന് സംസ്ഥാനങ്ങളോട് കൂടുതൽ ജാഗ്രത പാലിക്കാൻ കേന്ദ്രസർക്കാർ നിർദേശച്ചിരുന്നു.

ഇന്ത്യൻ പ്രീമിയർ ലീഗിന്റെ (ഐപിഎൽ) മത്സരങ്ങൾക്ക് വേദിയാകുന്ന സ്റ്റേഡിയം കൂടിയാണിത്. റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു (ആർസിബി) ഫ്രാഞ്ചൈസിയുടെ ഹോം ഗ്രൗണ്ടുമാണ്. സ്റ്റേഡിയത്തിന്റെ എല്ലാ ഗേറ്റുകളിലും 24/7 ഷിഫ്റ്റുകളിൽ കാവൽ നിൽക്കുന്ന 70 ഓളം പോലീസുകാരെ നിയോഗിച്ചിട്ടുണ്ട്. ഇതിനു പുറമെ സംസ്ഥാനത്തെ 17 പ്രധാന ജലസംഭരണികളിൽ സുരക്ഷ ഉറപ്പാക്കാനും മൈനർ, മേജർ ഇറിഗേഷൻ വകുപ്പുകൾക്ക് സർക്കാർ നിർദ്ദേശം നൽകിയിട്ടുണ്ട്. എന്തെങ്കിലും വീഴ്ച സംഭവിച്ചാൽ, ബന്ധപ്പെട്ട പ്രോജക്ട് ഓഫീസറോ ഡാം ഇൻ-ചാർജോ ഉത്തരവാദികളായിരിക്കുമെന്നും സർക്കാർ മുന്നറിയിപ്പ് നൽകി.

കാവേരി നീരാവരി നിഗം ​​ലിമിറ്റഡ്, കർണാടക നീരവായ് നിഗം ​​ലിമിറ്റഡ്, കൃഷ്ണ ഭാഗ്യ ജല നിഗം ​​ലിമിറ്റഡ്, വിശ്വേശ്വരയ്യ ജല നിഗം ​​ലിമിറ്റഡ്, ചീഫ് എൻജിനീയർ, ഇറിഗേഷൻ (സൗത്ത്), മൈസൂരു, ഹേമാവതി കനാൽ പദ്ധതി, മാലപ്രഭ പദ്ധതി, ധാർവാഡ്, മുനീറാബാദ് സോൺ, ബെളഗാവിയിലെയും കലബുറഗിയിലെയും ജലസേചന മേഖലകൾ, അപ്പർ ഭദ്ര പദ്ധതി, ചിത്രദുർഗ, അൽമാട്ടി റിസർവോയർ, ഭീമരായണഗുഡി കനാൽ 1, രാംപുര കനാൽ 2, നാരായണപുര അണക്കെട്ട് എന്നിവിടങ്ങളിൽ അതീവസുരക്ഷ പാലിക്കണമെന്നും നിർദേശമുണ്ട്.

TAGS: KARNATAKA | SECURITY TIGHTENED
SUMMARY: Security tightened at Chinnaswamy stadium in Bengaluru, major dams in state

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *