യുദ്ധവിമാനങ്ങളുമായി പാക് ആക്രമണം, വെടിവെച്ചിട്ട് ഇന്ത്യൻ സൈന്യം

യുദ്ധവിമാനങ്ങളുമായി പാക് ആക്രമണം, വെടിവെച്ചിട്ട് ഇന്ത്യൻ സൈന്യം

ശ്രീനഗർ: ഇന്ത്യൻ സൈനിക കേന്ദ്രങ്ങളെയും വിമാനത്താവളങ്ങളെയും ഉൾപ്പെടെ ലക്ഷ്യമിട്ട് പാകിസ്ഥാൻ നടത്തിയ മിസൈൽ ആക്രമണത്തിന് കനത്ത മറുപടിയുമായി ഇന്ത്യ. എട്ട് പാക് മിസൈലുകളെ തകർത്തതിന് പിന്നാലെ യുദ്ധവിമാനങ്ങളെ വെടിവെച്ചിട്ടു. ഒരു എഫ്-16, രണ്ട് ജെ.എഫ്-17 യുദ്ധവിമാനങ്ങളെ ഇന്ത്യൻ സൈന്യം തകർത്തതായാണ് പുറത്തുവരുന്ന വിവരം. അതിർത്തിയിൽ പലയിടത്തും വെടിവെപ്പ് തുടരുകയാണ്. വ്യാഴാഴ്ച സന്ധ്യയോടെയാണ് ആക്രമണശ്രമം ഉണ്ടായത്. തുടരെത്തുടരെ സ്ഫോടനശബ്ദങ്ങള്‍ കേട്ടതിനെ തുടര്‍ന്ന് പ്രദേശവാസികള്‍ പരിഭ്രാന്തരായി.

സ്ഫോടനശബ്ദങ്ങള്‍ക്ക് മുന്നോടിയായി കുപ് വാരയില്‍ എയര്‍ സൈറനുകള്‍ മുഴങ്ങി. ജമ്മുവും കുപ് വാരയും ബ്ലാക് ഔട്ടിലേക്ക് നീങ്ങിയിരിക്കുകയാണ്. ജമ്മു വിമാനത്താവളം ലക്ഷ്യമിട്ടാണ് ഡ്രോണുകള്‍ എത്തിയത്. ഇന്ത്യയുടെ വ്യോമപ്രതിരോധ സംവിധാനങ്ങള്‍ക്ക് ഈ ഡ്രോണുകളെ പൂര്‍ണമായും വെടിവെച്ചിടാന്‍ സാധിച്ചതായാണ് ലഭ്യമായ വിവരം.

ജമ്മുവില്‍ കനത്ത വെടിവെപ്പും ഷെല്ലാക്രമണവും നടക്കുകയാണ്. ജമ്മുവില്‍ ഇന്റര്‍നെറ്റ് വിച്ഛേദിച്ചിട്ടുണ്ട്. ജമ്മുവിലും പഞ്ചാബ് അതിര്‍ത്തിയിലും ബ്ലാക്ക് ഔട്ടാണ്. ജമ്മു വിമാനത്താവളത്തിനു പുറമെ, ശ്രീനഗര്‍ വിമാനത്താവളത്തെയും പാകിസ്ഥാന്‍ ലക്ഷ്യമിടുന്നതായി റിപോര്‍ട്ടുണ്ട്.  ജമ്മുകശ്മീരിന് പുറമെ പഞ്ചാബിലും വ്യോമാക്രമണ ശ്രമമുണ്ടായി. ജമ്മുവിന് പുറമെ പഞ്ചാബിലും രാജസ്ഥാനിലും വ്യോമാക്രമണ മുന്നറിയിപ്പും ബ്ലാക്ക് ഔട്ടും ഉണ്ടായി. സാംബ, അഖ്‌നൂര്‍, രജൗരി, റിയാസി എന്നിവടങ്ങില്‍ കനത്ത ഷെല്ലിങ് നടക്കുന്നുണ്ട്. ഇന്ത്യന്‍ സൈന്യം അതീവ ജാഗ്രതയിലാണ്.

<BR>
TAGS : PAK ATTACK | INDIAN ARMY | INDIA PAKISTAN CONFLICT
SUMMARY : Pakistan attacks with fighter jets, Indian army shoots down

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *