പാക് ആക്രമണം; ഐപിഎല്ലിൽ പഞ്ചാബ് കിംഗ്‌സ്- ഡല്‍ഹി ക്യാപിറ്റല്‍സ് മത്സരം നിർത്തിവെച്ചു

പാക് ആക്രമണം; ഐപിഎല്ലിൽ പഞ്ചാബ് കിംഗ്‌സ്- ഡല്‍ഹി ക്യാപിറ്റല്‍സ് മത്സരം നിർത്തിവെച്ചു

ജമ്മു കശ്മീര്‍ മേഖലയില്‍ പാക് ആക്രമണം ശക്തമായ സാഹചര്യത്തില്‍ ഐപിഎൽ മത്സരം നിർത്തിവെച്ചു. ധര്‍മ്മശാലയിലെ ഹിമാചല്‍ പ്രദേശ് ക്രിക്കറ്റ് അസോസിയേഷന്‍ സ്‌റ്റേഡിയത്തില്‍ നടന്ന പഞ്ചാബ് കിംഗ്‌സ്- ഡല്‍ഹി ക്യാപിറ്റല്‍സ് മത്സരമാണ് നിര്‍ത്തിവെച്ചത്. സ്റ്റേഡിയത്തിലെ ലൈറ്റുകള്‍ അണകാണുകയായിരുന്നു. പിന്നീട് സ്റ്റേഡിയത്തിലെ ആളുകളോട് സുരക്ഷിത സ്ഥാനത്തേക്ക് നീങ്ങാന്‍ നിര്‍ദേശിക്കുകയും ചെയ്തു.

അതേസമയം അടുത്ത ദിവസം നടക്കാനിരിക്കുന്ന പഞ്ചാബ് കിംഗ്‌സ് – മുംബൈ ഇന്ത്യൻസ് മത്സരത്തിൻ്റെ വേദി മാറ്റി. അഹമ്മദാബാദിലേക്കാണ് മത്സരവേദി മാറ്റിയത്. ഓപ്പറേഷൻ സിന്ദൂരിന് പിന്നാലെ രാജ്യത്ത് പലയിടത്തും ജാഗ്രതാ നിര്‍ദേശം നല്‍കിയതോടെയാണ് മത്സരവേദി മാറ്റിയത്. മെയ് 11നാണ് മത്സരം. മത്സരം നടത്താൻ ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷനെ (ജിസിഎ) ബിസിസിഐ സമീപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മത്സര വേദി മാറ്റുന്നതില്‍ അന്തിമ തീരുമാനമായത്.

TAGS: SPORTS | IPL
SUMMARY: IPL 2025 PBKS vs DC Live a blackout amid pak attack

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *