എസ്‌എസ്‌എല്‍സി ഫലം പ്രഖ്യാപിച്ചു; 99.5 വിജയ ശതമാനം, 61449 പേര്‍ക്ക് ഫുള്‍ എപ്ലസ്

എസ്‌എസ്‌എല്‍സി ഫലം പ്രഖ്യാപിച്ചു; 99.5 വിജയ ശതമാനം, 61449 പേര്‍ക്ക് ഫുള്‍ എപ്ലസ്

തിരുവനന്തപുരം: കേരളത്തിൽ എസ്‌എസ് എല്‍സി പരീക്ഷാ ഫലം പ്രഖ്യാപിച്ചു. 99.5 ശതമാനം ആണ് ഈ വർഷത്തെ വിജയശതമാനം. കഴിഞ്ഞ വർഷത്തേക്കാള്‍ 1.9 ശതമാനം കുറവ് ആണ്. 61449 പേർ ഫുള്‍ എപ്ലസ് നേടിയതായും വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. ഏറ്റവും കൂടുതല്‍ എപ്ലസ് കിട്ടിയത് മലപ്പുറം വിദ്യാഭ്യാസ ജില്ലയാണ്. ‍

4,26,697 വിദ്യാർഥികളാണ് പരീക്ഷ എഴുതിയത്. വൈകിട്ട് നാലു മണി മുതല്‍ പിആര്‍ഡി ലൈവ് (PRD LIVE) മൊബൈല്‍ ആപ്പിലും വെബ്സൈറ്റുകളിലും ഫലം അറിയാനാകും. സംസ്ഥാനത്ത് 2964 കേന്ദ്രങ്ങളിലായി 4,26,697 വിദ്യാര്‍ഥി പരീക്ഷയെഴുതിയപ്പോള്‍, ഇതില്‍ 4,24,583 പേര്‍ തുടര്‍പഠനത്തിന് യോഗ്യത നേടി.

61,449 വിദ്യാര്‍ഥികള്‍ എല്ലാ വിഷയത്തിലും എ പ്ലസ് നേടി. ഏറ്റവും കൂടുതല്‍ എ പ്ലസ് നേടിയവര്‍ മലപ്പുറം ജില്ലയിലാണ്. വൈകിട്ട് നാലു മണി മുതല്‍ എസ്‌എസ്‌എല്‍സി ഫലം വെബ് സൈറ്റില്‍ ലഭിക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.

TAGS : SSLC EXAM
SUMMARY : SSLC results declared; 99.5% pass percentage, 61449 students get full A+

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *