രാജ്യത്ത് ഇതാദ്യം; കർണാടകയിൽ ഭിന്നശേഷിക്കാരുടെ സെൻസസ് വരുന്നു

രാജ്യത്ത് ഇതാദ്യം; കർണാടകയിൽ ഭിന്നശേഷിക്കാരുടെ സെൻസസ് വരുന്നു

ബെംഗളൂരു: കർണാടകയിൽ ഭിന്നശേഷിക്കാരുടെ സെൻസസ് നടത്താനൊരുങ്ങി സർക്കാർ. രാജ്യത്ത് ആദ്യമായാണ് ഇത്തരമൊരു സെൻസസ് നടത്തുന്നത്. ഈ വർഷം അവസാനത്തോടെ സെൻസസ് നടത്താനാണ് സർക്കാർ പദ്ധതിയിടുന്നത്. സെൻസസ് നടത്തുന്നതിനായി ഒൻപത് മാസം മുമ്പ് മുഖ്യമന്ത്രി സിദ്ധരാമയ്യക്കും ചീഫ് സെക്രട്ടറിക്കും ഇതുസംബന്ധിച്ച് കത്ത് എഴുതിയിരുന്നുവെന്ന് റൈറ്റ്‌സ് ഓഫ് പേഴ്‌സൺസ് വിത്ത് ഡിസെബിലിറ്റി ആക്ട് കമ്മിഷണർ ദാസ് സൂര്യവംശി പറഞ്ഞു.

ഭിന്നശേഷിക്കാരുടെ ശാക്തീകരണത്തിനുള്ള പരിപാടികൾ ഏറ്റെടുക്കുന്നതിന് സെൻസസിൽ നിന്നുള്ള ഡാറ്റ സഹായിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഭിന്നശേഷിക്കാരുടെ പ്രത്യേക സർവേ നടത്തുന്നതിനെക്കുറിച്ച് മുഖ്യമന്ത്രി ഈ വർഷത്തെ ബജറ്റിൽ പ്രഖ്യാപിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

TAGS: KARNATAKA | CENSUS
SUMMARY: Karnataka to hold first-ever survey of persons with disabilities

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *