യുവതിയുടെ വ്യാജ നഗ്നചിത്രങ്ങളുപയോഗിച്ച് ഇന്‍സ്റ്റഗ്രാം അക്കൗണ്ട്; മുന്‍ സുഹൃത്തായ യുവാവ് അറസ്റ്റില്‍

യുവതിയുടെ വ്യാജ നഗ്നചിത്രങ്ങളുപയോഗിച്ച് ഇന്‍സ്റ്റഗ്രാം അക്കൗണ്ട്; മുന്‍ സുഹൃത്തായ യുവാവ് അറസ്റ്റില്‍

കോഴിക്കോട്: യുവതിയുടെ പേരും വ്യാജ നഗ്ന ചിത്രങ്ങളും ഉപയോഗിച്ച് ഇന്‍സ്റ്റഗ്രാം വഴി അശ്ലീല സന്ദേശങ്ങള്‍ അയച്ച യുവാവ് അറസ്റ്റില്‍. താമരശ്ശേരി ഈങ്ങാപ്പുഴ സ്വദേശി ജുബിനെ(34)യാണ് കോഴിക്കോട് റൂറൽ സൈബർ ക്രൈം ഇൻസ്പെക്ടർ സി.ആർ. രാജേഷ്‌കുമാർ അറസ്റ്റുചെയ്തത്. ഈ അക്കൗണ്ടിൽനിന്ന് ഇയാൾ അശ്ളീലവീഡിയോകളും സന്ദേശങ്ങളും യുവതിയുടെ പരിചയക്കാർക്ക് അയച്ചുനൽകിയിരുന്നു. തുടർന്ന് യുവതിനൽകിയ പരാതിയിലാണ് അറസ്റ്റ്.

വടകര സൈബര്‍ ക്രൈം പോലീസ് ഇന്‍സ്‌പെക്ടര്‍ സിആര്‍ രാജേഷ് കുമാറിന്‍റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ്  ജിബുനെ അറസ്റ്റ് ചെയ്തത്. വടകര ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. .
<BR>
TAGS : CYBER CRIME | ARRESTED
SUMMARY : Instagram account created using fake nude photos of young woman; ex-boyfriend arrested

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *