തിരുവനന്തപുരം നോർത്ത് സ്പെഷ്യൽ ട്രെയിന്‍ സര്‍വീസ് നീട്ടി

തിരുവനന്തപുരം നോർത്ത് സ്പെഷ്യൽ ട്രെയിന്‍ സര്‍വീസ് നീട്ടി

ബെംഗളൂരു : എസ്എംവിടി ബെംഗളൂരു- തിരുവനന്തപുരം നോർത്ത് റൂട്ടില്‍ പ്രഖ്യാപിച്ച വീക്ക്ലി സ്പെഷ്യല്‍ ട്രെയിന്‍ (06555/06556)  സെപ്റ്റംബർ 28 വരെ നീട്ടി. യാത്രക്കാരുടെ തിരക്കു പരിഗണിച്ചാണ് സര്‍വീസ് നാല് മാസത്തേക്ക് നീട്ടിയത്. ജൂൺ ഒന്നുവരെയായിരുന്നു നേരത്തേ അനുവദിച്ചത്. ഇരുവശത്തേക്കും 17 ട്രിപ്പുകളാണ് പുതുതായി അനുവദിച്ചിരിക്കുന്നതെന്ന് ദക്ഷിണ പശ്ചിമ റെയിൽവേ അറിയിച്ചു

എസ്എംവിടി ബെംഗളൂരു-തിരുവനന്തപുരം നോർത്ത്(06555) ട്രെയിന്‍ വെള്ളിയാഴ്ചകളിലാണ് പുറപ്പെടുക. രാത്രി 10-ന് പുറപ്പെടുന്ന ട്രെയിന്‍ പിറ്റേന്ന് ഉച്ചയ്ക്ക് രണ്ടിന് തിരുവനന്തപുരത്തെത്തും. തിരുവനന്തപുരം നോർത്ത്-എസ്എംവിടി ബെംഗളൂരു(06556) ട്രെയിന്‍ ഞായറാഴ്ചകളിലാണ് തിരുവനന്തപുരത്തുനിന്ന് പുറപ്പെടുക. ഉച്ചക്ക് 1.15-ന് പുറപ്പെടുന്ന ട്രെയിന്‍ പിറ്റേ ദിവസം രാവിലെ 7.30-ന് ബെംഗളൂരുവിലെത്തിചേരും.
<br>
TAGS : TRAIN SERVICE EXTENDED  | INDIAN RAILWA
SUMMARY : Thiruvananthapuram North Special Train Service Extended

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *