ടൂറിസ്റ്റ് ബസ് കണ്ടെയ്നര്‍ ലോറിക്ക് പിന്നില്‍ ഇടിച്ച്‌ അപകടം; 28 പേര്‍ക്ക് പരുക്ക്

ടൂറിസ്റ്റ് ബസ് കണ്ടെയ്നര്‍ ലോറിക്ക് പിന്നില്‍ ഇടിച്ച്‌ അപകടം; 28 പേര്‍ക്ക് പരുക്ക്

എറണാകുളത്ത് ദേശീയ പാതയില്‍ കുമ്പളം ടോള്‍ പ്ലാസയ്ക്ക് സമീപം വാഹനാപകടം. ടൂറിസ്റ്റ് ബസ് കണ്ടെയ്നർ ലോറിക്ക് പിന്നില്‍ ഇടിച്ച്‌ കയറുകയായിരുന്നു. മലപ്പുറത്ത് പരിപാടിക്ക് പോയി തിരിച്ച്‌ വരുകയായിരുന്നു ബസ്. ഇന്ന് പുലർച്ചെ 2.50 ഓടെയായിരുന്നു അപകടം. 28 പേർക്ക് പരുക്കേറ്റു. ഇവരെ നെട്ടൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

തിരുവനന്തപുരം സ്വദേശികളാണ് ചികിത്സയിലുള്ളവർ. കുണ്ടന്നൂർ ഭാഗത്ത് നിന്ന് വരുന്ന വലിയ വാഹനങ്ങള്‍ വഴിതിരിച്ച്‌ വിടുന്നത് പതിവാണ്. ലോറി തിരിക്കാൻ വേഗത കുറച്ച്‌ വരുന്നതിനിടെ ബസ് ഇടിക്കുകയായിരുന്നു. ഭൂരിഭാഗം ആളുകളുടെയും തലയ്ക്കാണ് പരുക്ക്. ഡ്രൈവർ ഉറങ്ങി പോയതാകാം അപകടകാരണം എന്നാണ് പറയപ്പെടുന്നത്.

ബസ് റോഡില്‍ നിന്ന് നീക്കാൻ കഴിയാത്തതിനാല്‍ സർവീസ് റോഡ് വഴി വാഹനങ്ങള്‍ വഴിതിരിച്ചു വിടുകയാണ്. പോലീസും ഫയർഫോഴ്സ്, ട്രാഫിക്ക് ഉള്‍പ്പെടെയുള്ളവർ ചേർന്നാണ് പരുക്കേറ്റവരെ മറ്റ് വാഹനങ്ങളില്‍ ആശുപത്രിയിലെത്തിച്ചത്.

TAGS : ACCIDENT
SUMMARY : Tourist bus crashes into container lorry; 28 injured

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *