കണ്ണൂരില്‍ വധുവിന്റെ 30 പവൻ മോഷ്ടിച്ചത് വരന്റെ ബന്ധു: സ്ത്രീ അറസ്റ്റില്‍

കണ്ണൂരില്‍ വധുവിന്റെ 30 പവൻ മോഷ്ടിച്ചത് വരന്റെ ബന്ധു: സ്ത്രീ അറസ്റ്റില്‍

കണ്ണൂർ: പലിയേരിയിലെ നവവധുവിന്റെ 30 പവൻ സ്വർണാഭരണങ്ങള്‍ കവർച്ച ചെയ്ത കേസില്‍ ബന്ധുവായ സ്ത്രീ പോലീസ് പിടിയില്‍. വരന്റെ അടുത്ത ബന്ധുവും കൂത്തുപറമ്പ് വേങ്ങാട് സ്വദേശിയുമായ എ.കെ. വിപിനി (46) ആണ് പിടിയിലായത്. പലിയേരിയിലെ എ.കെ. അർജുന്റെ ഭാര്യ ആർച്ച എസ്. സുധിയുടെ ആഭരണങ്ങളാണ് വിവാഹദിവസം നഷ്ടപ്പെട്ടത്.

മേയ് ഒന്നിനായിരുന്നു ഇവരുടെ വിവാഹം. അന്ന് രാത്രിതന്നെ ആഭരണങ്ങള്‍ നഷ്ടപ്പെട്ടിരുന്നു. പോലീസ് അന്വേഷിച്ചിട്ടും ഒരു തുമ്പും കിട്ടിയിരുന്നില്ല. എന്നാല്‍, ഏഴാം തീയതി രാവിലെ വീടിന്‌ സമീപത്തുനിന്ന് ആഭരണങ്ങള്‍ ഉപേക്ഷിച്ചനിലയില്‍ പോലീസ് കണ്ടെടുത്തിരുന്നു. വിവാഹ ദിവസം സജീവമായി വരന്റെ വീട്ടിലുണ്ടായിരുന്ന പ്രതി രാത്രി ഒമ്പതോടെയാണ് കൂത്തുപറമ്പിലേക്ക് പോയത്.

പോലീസ് അന്വേഷണം ഊർജിതമാക്കിയതോടെ ആറിന് രാത്രി 12 മണിയോടെ കൂത്തുപറമ്പിൽ നിന്ന് കരിവെള്ളൂരിലെത്തിയാണ് ആഭരണം ഉപേക്ഷിച്ചത്. പയ്യന്നൂർ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. പയ്യന്നൂർ എസ്‌ഐ പി. യദുകൃഷ്ണന്റെയും മനോജിന്റെയും നേതൃത്വത്തിലുള്ള സംഘമാണ് കേസന്വേഷിച്ചത്.

TAGS : CRIME
SUMMARY : Groom’s relative stole 30 rupees from bride in Kannur; Woman arrested

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *