ഓപറേഷൻ സിന്ദൂർ: മുന്നൂറോളം വിദ്യാർഥികൾ ഡല്‍ഹിയിലെ കേരള ഹൗസിലെത്തി

ഓപറേഷൻ സിന്ദൂർ: മുന്നൂറോളം വിദ്യാർഥികൾ ഡല്‍ഹിയിലെ കേരള ഹൗസിലെത്തി

ന്യഡൽഹി: ഓപറേഷൻ സിന്ദൂറിന്റെ പശ്ചാത്തലത്തിൽ സംഘർഷ ബാധിതമായ അതിർത്തി സംസ്ഥാനങ്ങളിലെ യൂനിവേഴ്സിറ്റികളിൽ നിന്നും കേരളത്തിലേക്ക് മടങ്ങുന്ന മുന്നൂറോളം വിദ്യാർഥികൾ ഡൽഹിയിലെത്തി. ജമ്മു, രാജസ്ഥാൻ, പഞ്ചാബ് എന്നിവിടങ്ങളിലെ വിവിധ കേന്ദ്ര -സംസ്ഥാന യൂനിവേഴ്സിറ്റികളിൽ നിന്നായി ഇന്നലെ രാത്രിയോടെയും ഇന്ന് പുലർച്ചയുമായാണ് കേരള ഹൗസിലും സുർജിത് ഭവനിലുമായാണ് വിദ്യാർഥികൾ കഴിയുന്നത് വിദ്യാർഥികൾ എത്തിയത്. ഇതിൽ 75 പേർ കേരള ഹൗസിലാണ് എത്തിയത്.

സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വിദ്യാർഥികൾ വിവിധ വിമാനങ്ങളിലും ട്രെയിനികളിലുമായി ഇന്നും പുലർച്ചയുമായി നാട്ടിലേക്ക് തിരിക്കും. ജമ്മുവിലെ സെൻട്രൽ യൂണിവേഴ്സിറ്റിയിൽനിന്ന് മാത്രം 120 മലയാളി വിദ്യാർഥികൾ ഇന്നലെ രാത്രി ഡൽഹിയിലെത്തി. ഇവരെയെല്ലാം പ്രവേശിപ്പിക്കാനുള്ള സൗകര്യം കേരള ഹൗസിലിൽ ഇല്ലാത്തതിനാൽ എംപിമാരുടെ വീടുകൾ, ഡൽഹി യൂണിവേഴ്സിറ്റിയിലെ വിദ്യാർഥികളുടെ ഹോസ്റ്റലുകൾ എന്നിവിടങ്ങളാണ് അഭയമായത്.

സംഘർഷാവസ്ഥയുടെ പശ്ചാത്തലത്തിൽ അതിർത്തി സംസ്ഥാനങ്ങളിലെ കേരളീയർക്കും മലയാളി വിദ്യാർഥികൾക്കും സഹായവും വിവരങ്ങളും ലഭ്യമാക്കുന്നതിനായി മുഖ്യമന്ത്രി പിണറായി വിജയൻ്റെ നിർദേശ പ്രകാരമാണ് ന്യൂഡൽഹി കേരള ഹൗസിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം തുറന്നത്.
<BR>
TAGS : OPERATION SINDOOR | MALAYALI STUDENTS
SUMMARY : Operation Sindoor: Around 300 students reached Kerala House in Delhi

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *