പാക് ഷെല്ലാക്രമണം; മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ധനസഹായം പ്രഖ‍്യാപിച്ചു

പാക് ഷെല്ലാക്രമണം; മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ധനസഹായം പ്രഖ‍്യാപിച്ചു

പാക്കിസ്ഥാൻ ഷെല്ലാക്രമണത്തില്‍ മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് 10 ലക്ഷം രൂപ ധനസഹായം പ്രഖ‍്യാപിച്ച്‌ ജമ്മു കശ്മീർ സർക്കാർ. രജൗരിയിലെ അഡീഷണല്‍ ഡിസ്ട്രിക്റ്റ് ഡെവലപ്പ്‌മെന്‍റ് കമ്മിഷണര്‍ രാജ് കുമാർ ഥാപ്പ ഉള്‍പ്പെടെയുള്ള 5 പേരായിരുന്നു ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.

മുഖ‍്യമന്ത്രി ഒമർ അബ്ദുള്ള പങ്കെടുത്ത അവലോകന യോഗത്തില്‍ വെള്ളിയാഴ്ച പങ്കെടുത്ത ഉദ‍്യോഗസ്ഥനായിരുന്നു രാജ് കുമാർ ഥാപ്പ. രജൗരിയില്‍ വച്ചാണ് ഇവർ കൊല്ലപ്പെട്ടതെന്ന് മുഖ‍്യമന്ത്രി ഒമർ അബ്ദുള്ള വ‍്യക്തമാക്കി. അതേസമയം, ജമ്മു കശ്മീർ അടക്കം അതിർത്തി സംസ്ഥാനങ്ങളില്‍ പാകിസ്ഥാന്റെ ആക്രമണങ്ങള്‍ നടക്കുന്നതിനിടെ എട്ട് പാക് നഗരങ്ങളിലേക്ക് ഇന്ത്യ തിരിച്ചടിച്ചു.

ഇസ്ലാമാബാദിലേക്ക് അടക്കം ഡ്രോണ്‍ ആക്രമണം നടത്തിയെന്നാണ് ഏറ്റവും ഒടുവില്‍ പുറത്ത് വരുന്ന റിപ്പോർട്ട്. ഇസ്ലാമാബാദ്, റാവല്‍പിണ്ടി, സിയാല്‍കോട്ട്, ലഹോർ, പെഷ്‍വാർ, ഗുജ്‍രണ്‍ വാല, അട്ടോക്ക് അടക്കമുള്ള നഗരങ്ങളില്‍ ഇന്ത്യ പ്രത്യാക്രമണം നടത്തി.

പാക് പോർ വിമാനം തകർത്തു തുടങ്ങിയ വിവരങ്ങളും പുറത്ത് വരുന്നുണ്ട്. 3 പാകിസ്ഥാൻ വ്യോമത്താവളങ്ങള്‍ ഇന്ത്യ ആക്രമിച്ചുവെന്ന് പാകിസ്ഥാൻ ആരോപിച്ചു. എന്നാല്‍ ഈ വിവരങ്ങള്‍ ഇന്ത്യ സ്ഥിരീകരിച്ചിട്ടില്ല.

TAGS : LATEST NEWS
SUMMARY : Pakistan shelling; Financial assistance announced for families of those killed

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *