ജൂണ്‍ 18ന് ഹയര്‍ സെക്കൻഡറി ക്ലാസുകള്‍ ആരംഭിക്കും; മന്ത്രി വി ശിവൻകുട്ടി

ജൂണ്‍ 18ന് ഹയര്‍ സെക്കൻഡറി ക്ലാസുകള്‍ ആരംഭിക്കും; മന്ത്രി വി ശിവൻകുട്ടി

കേരളത്തിൽ എസ്‌എസ്‌എല്‍സി പരീക്ഷ പാസായ മുഴുവൻ വിദ്യാർഥികള്‍ക്കും ഉപരിപഠനത്തിനുള്ള സൗകര്യം ഒരുക്കിയതായി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. ഈ മാസം 24ന് പ്ലസ് വണ്‍ പ്രവേശനത്തിനുള്ള ട്രയല്‍ ആരംഭിക്കും. ജൂണ്‍ 18 ന് ഹയർ സെക്കൻഡറി ക്ലാസുകള്‍ ആരംഭിക്കും. പ്ലസ് വണ്‍ പ്രവേശന കാര്യത്തില്‍ നിയമവിരുദ്ധ നീക്കങ്ങളുണ്ടായാല്‍ കടുത്ത നടപടിയുണ്ടാകുമെന്നും മന്ത്രി വി ശിവൻകുട്ടി വ്യക്തമാക്കി.

അക്കാഡമിക് നിലവാരം മെച്ചപ്പെടുത്തുക എന്നതാണ് വകുപ്പിന്റെ പ്രധാന ലക്ഷ്യമെന്നും മന്ത്രി കൂട്ടിച്ചേർത്തു. അണ്‍ എയ്ഡഡ് സ്കൂളുകളില്‍ പ്രവേശന റൂള്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇത് നിരീക്ഷിക്കുന്നതിനായി ഉദ്യോഗസ്ഥരെയും ചുമതലപ്പെടുത്തിയിട്ടുണ്ട്. മാനേജ്മെന്റ് അനുവദിക്കപ്പെട്ട സീറ്റ് മെറിറ്റിലാണ് അഡ്മിഷൻ നടത്തേണ്ടത്. നിയമവിരുദ്ധമായ നടപടി ഉണ്ടായാല്‍ കടുത്ത നടപടിയെടുക്കുമെന്ന് അറിയിച്ച മന്ത്രി പല സ്ഥലങ്ങളിലും ഇത്തരം പരാതികള്‍ ലഭിക്കാറുണ്ടെന്നും പറഞ്ഞു.

ഇതിലൂടെ സാമ്പത്തികമായി നില്‍ക്കുന്ന പാവപ്പെട്ടവരെയാണ് ഉപദ്രവിക്കുന്നത്. രാവിലെ തന്റെ വീട്ടിലും വളരെ ദയനീയമായ ഒരു കുടുംബം വന്നിരുന്നു. സ്കൂളിന്റെ പേര് ഇപ്പോള്‍ പറയുന്നില്ല. ഇങ്ങനെ പ്രവണത തുടർന്നാല്‍ കർശന നടപടി സ്വീകരിക്കുമെന്ന് മന്ത്രി വ്യക്തമാക്കി. അതേസമയം ജമ്മുവിലടക്കം കുടുങ്ങിക്കിടക്കുന്ന വിദ്യാർഥികളെ നാട്ടിലെത്തിക്കാൻ സർക്കാർ അടിയന്തര ഇടപെടല്‍ നടത്തിക്കഴിഞ്ഞുവെന്ന് മന്ത്രി കൂട്ടിച്ചേർത്തു.

TAGS : V SHIVANKUTTY
SUMMARY : Higher secondary classes will start on June 18th; Minister V Sivankutty

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *