800 മീറ്ററില്‍ ദേശീയ റെക്കോര്‍ഡിട്ട് മലയാളി താരം മുഹമ്മദ് അഫ്‌സല്‍

800 മീറ്ററില്‍ ദേശീയ റെക്കോര്‍ഡിട്ട് മലയാളി താരം മുഹമ്മദ് അഫ്‌സല്‍

ദുബായ്: 800 മീറ്റർ ഓട്ടത്തില്‍ ജിൻസണ്‍ ജോണ്‍സന്റെ പേരിലുള്ള ദേശീയ റെക്കോഡ് തകർത്ത് മലയാളിതാരം പി മുഹമ്മദ് അഫ്‌സല്‍. ദുബായ് ഗ്രാൻപ്രീ അത്‌ലറ്റിക്സിലാണ് നേട്ടം. ഒരു മിനിറ്റ് 45.61 സെക്കൻഡില്‍ ഓടിയ അഫ്‌സല്‍ വെള്ളി നേടി. മലയാളിയായ ജിൻസണ്‍ 2018-ല്‍ സ്ഥാപിച്ച റെക്കോഡാണ് 1 മിനിറ്റ് 45.65 അഫ്‌സല്‍ മറികടന്നത്.

അതേസമയം അഫ്‌സലിന് 2025 ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പിന്റെ യോഗ്യതാ മാര്‍ക്ക് മറികടക്കാനായില്ല. 1:44.50 ആണ് യോഗ്യതയ്ക്കായി വേണ്ടിയിരുന്നത്. കെനിയന്‍ താരം നിക്കൊളാസ് കിപ്ലഗാറ്റാണ് ഒന്നാമതെത്തിയത്. 1 മിനിറ്റ് 45.38 സെക്കന്‍ഡിലാണ് താരം ഫിനിഷ് ചെയ്തത്.

ഏഷ്യന്‍ ഗെയിംസ് വെള്ളി മെഡല്‍ ജേതാവ് കൂടിയാണ് അഫ്‌സല്‍. 2023ലെ ഹാങ്ഷോ ഏഷ്യന്‍ ഗെയിംസിലാണ് അഫ്‌സല്‍ വെള്ളി നേടിയത്. അന്ന് 1:48.43 സെക്കന്‍ഡില്‍ ഓടിയെത്തുകയായിരുന്നു താരം. കെനിയയുടെ നിക്കോളാസ് കിപ്ലാഗട്ട് 1:45.38 സെക്കന്‍ഡില്‍ ഓടിയെത്തി ഒന്നാം സ്ഥാനം നേടി.

TAGS : SPORTS
SUMMARY : Malayali athlete Muhammad Afzal sets national record in 800 meters

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *