പാകിസ്ഥാനിൽ ആഭ്യന്തര കലാപം രൂക്ഷം: പോലീസ് സ്റ്റേഷനടക്കം പിടിച്ചെടുത്തു

പാകിസ്ഥാനിൽ ആഭ്യന്തര കലാപം രൂക്ഷം: പോലീസ് സ്റ്റേഷനടക്കം പിടിച്ചെടുത്തു

ഇസ്ലാമാബാദ്: പാകിസ്ഥാനില്‍ ആഭ്യന്തര കലാപം രൂക്ഷമായെന്നു റിപ്പോര്‍ട്ടുകള്‍. ബലൂച് ലിബറേഷന്‍ ആര്‍മി (ബിഎൽഎ) പാക് സൈന്യവുമായുള്ള ഏറ്റമുട്ടല്‍ രൂക്ഷമാക്കി. ബിഎൽഎ പാക് ആര്‍മി വാഹനങ്ങള്‍ക്കുനേരെ നടത്തിയ ആക്രമണത്തില്‍ 12 പാക് സൈനികര്‍ മരിച്ചതായാണ് റിപ്പോര്‍ട്ട്. റിമോട്ട് കണ്‍ട്രോള്‍ ബോംബ് ഉപയോഗിച്ചാണ് ആക്രമണം നടത്തിയത്. ഇന്ത്യ ഒമ്പതു ഭീകര കേന്ദ്രങ്ങളില്‍ പ്രത്യാക്രമണം നടത്തിയ പശ്ചാത്തലത്തില്‍ ബലൂചിസ്ഥാന്‍ വിമോചന പോരാളികളും പാക് സൈന്യത്തിനെതിരെ ശക്തമായ ആക്രമണം തുടരുകയാണ്.

ബോളാന്‍, കെച്ച് മേഖലകളില്‍ 14 പാകിസ്താന്‍ സൈനികരുടെ മരണത്തിന് കാരണമായ രണ്ട് വ്യത്യസ്ത ആക്രമണങ്ങളുടെ ഉത്തരവാദിത്തം ബിഎൽഎ ഏറ്റെടുത്തു. ബിഎല്‍എയുടെ ഐ ഇ ഡി ആക്രമണത്തില്‍ പാക് സൈന്യത്തിലെ സ്പെഷ്യല്‍ ഓപറേഷന്‍ കമാന്റര്‍ താരിഖ് ഇമ്രാനും സുബേദാര്‍ ഉമര്‍ ഫാറൂഖും മരിച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍. ആക്രമണത്തില്‍ സൈന്യത്തിന്റെ വാഹനം പൂര്‍ണമായി തകര്‍ന്നു. ബിഎൽഎ രാജ്യവ്യാപകമായി സർക്കാർ, സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ആക്രമണങ്ങൾ ശക്തമാക്കിയിരിക്കുന്നു. പോലീസ് സ്റ്റേഷനുകളും സർക്കാർ ഓഫീസുകളും ഉൾപ്പെടെ ചില കേന്ദ്രങ്ങൾ പിടിച്ചെടുക്കുകയും ചെയ്തിട്ടുണ്ട്.

ബലൂചിസ്ഥാന്റെ സ്വാതന്ത്ര്യത്തിനായി പോരാടുന്ന ബിഎൽഎ പാകിസ്ഥാൻ സർക്കാർ പ്രദേശത്തെ ചൂഷണം ചെയ്യുകയും മനുഷ്യാവകാശ ലംഘനങ്ങൾ നടത്തുകയും ചെയ്യുന്നുവെന്ന് ആരോപിക്കുന്നു. പാകിസ്ഥാൻ സൈന്യത്തെ ബലൂചിസ്ഥാനിൽ നിന്ന് പുറത്താക്കാനുള്ള പോരാട്ടമാണ് തങ്ങളുടെ ലക്ഷ്യമെന്ന് ബിഎൽഎ നേതൃത്വം വ്യക്തമാക്കുന്നു.

അതിനിടെ പാകിസ്ഥാനില്‍ രാഷ്ട്രീയ അസ്വസ്ഥതയും വർധിക്കുകയാണ്. ജയിലിൽ കഴിയുന്ന മുൻ പ്രധാനമന്ത്രി ഇംറാൻ ഖാന്റെ മോചനം ആവശ്യപ്പെട്ട് പാകിസ്ഥാൻ തെഹ്‌രീക്-ഇ-ഇൻസാഫ് (പിടിഐ) നടത്തുന്ന പ്രതിഷേധം ശക്തമാണ്. ബിഎൽഎയുടെ ആക്രമണങ്ങളും പിടിഐയുടെ പ്രക്ഷോഭവും പാകിസ്ഥാൻ ഭരണകൂടത്തെ വലിയ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.
<br>
TAGS : PAKISTAN | CIVIL UNREST
SUMMARY : Civil unrest intensifies in Pakistan: Police station seized

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *