സ്വകാര്യ എഞ്ചിനീയറിംഗ് കോഴ്സുകളുടെ ഫീസ് വർധിപ്പിക്കാൻ സർക്കാർ അനുമതി

സ്വകാര്യ എഞ്ചിനീയറിംഗ് കോഴ്സുകളുടെ ഫീസ് വർധിപ്പിക്കാൻ സർക്കാർ അനുമതി

ബെംഗളൂരു: 2025-26 അധ്യയന വർഷത്തേക്കുള്ള സംസ്ഥാനത്തെ സ്വകാര്യ എഞ്ചിനീയറിംഗ് കോഴ്സുകളുടെ ഫീസ് വർധിപ്പിക്കാൻ സർക്കാർ അനുമതി. 7.5 ശതമാനം ഫീസ് വർധിപ്പിക്കാനാണ് അനുമതി. കോഴ്‌സുകളുടെ ഫീസ് 15 ശതമാനം വർദ്ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സ്വകാര്യ സ്വകാര്യ എഞ്ചിനീയറിംഗ് കോളേജുകൾ അടുത്തിടെ സർക്കാരിന് നിർദേശം സമർപ്പിച്ചിരുന്നു. എന്നാൽ ഈ ആവശ്യം അംഗീകരിക്കാൻ സാധിക്കില്ലെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. എം.സി. സുധാകർ വ്യക്തമാക്കി.

തുടർന്ന് ഫീസ് 7.5 ശതമാനം വർദ്ധിപ്പിക്കാൻ സർക്കാർ തീരുമാനിക്കുകയായിരുന്നു. അധ്യാപകരുടെ ശമ്പളം, അധിക അടിസ്ഥാന സൗകര്യ ചെലവുകൾ എന്നിവ പരിഷ്കരിക്കുന്നതിനാണ് ഫീസ് വർദ്ധനവെന്ന് സ്വകാര്യ എഞ്ചിനീയറിംഗ് കോളേജ് അസോസിയേഷൻ അംഗങ്ങൾ പറഞ്ഞു. 2024 ൽ സ്വകാര്യ എഞ്ചിനീയറിംഗ് കോളേജുകൾക്ക് ഫീസിൽ 10 ശതമാനം വർദ്ധനവ് വരുത്താൻ സർക്കാർ അനുമതി നൽകിയിരുന്നു.

TAGS: KARNATAKA | FEES HIKE
SUMMARY: Karnataka govt allows private engineering colleges to hike fees by 7.5%

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *