ഇന്ത്യ-പാക് വെടിനിർത്തലിനെ സ്വാഗതം ചെയ്ത് മുഖ്യമന്ത്രി സിദ്ധരാമയ്യ

ഇന്ത്യ-പാക് വെടിനിർത്തലിനെ സ്വാഗതം ചെയ്ത് മുഖ്യമന്ത്രി സിദ്ധരാമയ്യ

ബെംഗളൂരു: ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള വെടിനിർത്തൽ പ്രഖ്യാപിച്ച തീരുമാനത്തിൽ അഭിമാനമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ. ഭീകരതയെ നേരിടുന്നതിൽ തുടർച്ചയായ ജാഗ്രതയുടെ ആവശ്യകതയുണ്ടെന്ന് അദ്ദേഹം പറഞ്ഞു. വെടിനിർത്തൽ സംബന്ധിച്ച് ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ധാരണ നല്ലതാണ്. എന്നിരുന്നാലും, രാജ്യം ജാഗ്രത പാലിക്കണം. വെടിനിർത്തൽ ഉണ്ടായാലും, ഭീകരതയെ നേരിടുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

പഹൽഗാം ആക്രമണത്തിന് പാകിസ്ഥാനിൽ ശക്തമായ ആക്രമണങ്ങൾ നടത്തി ഇന്ത്യ പ്രതികരിച്ചതിലും അഭിമാനമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഓപ്പറേഷൻ സിന്ദൂർ ഏതൊരു ഭാരതീയനും അഭിമാനമാണ്. ഇന്ത്യക്കെതിരെ പ്രവർത്തിക്കുന്ന ഭീകരസംഘടനകൾക്ക് ഇതൊരു പാഠമാകണം. രാജ്യസുരക്ഷ മുന്നിൽകണ്ടുള്ള കേന്ദ്രത്തിന്റെ മുഴുവൻ തീരുമാനങ്ങൾക്കും സർക്കാർ പിന്തുണ ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

TAGS: KARNATAKA | SIDDARAMIAH
SUMMARY: Karnataka CM Siddaramaiah welcomes India-Pakistan ceasefire

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *