ഹെബ്ബാളിലെ ഗതാഗതക്കുരുക്കിന് പരിഹാരം; ടണൽ റോഡ് പദ്ധതിയുടെ ഭൂമി ഏറ്റെടുക്കൽ ഉടൻ

ഹെബ്ബാളിലെ ഗതാഗതക്കുരുക്കിന് പരിഹാരം; ടണൽ റോഡ് പദ്ധതിയുടെ ഭൂമി ഏറ്റെടുക്കൽ ഉടൻ

ബെംഗളൂരു: ഹെബ്ബാളിലെ ഗതാഗതക്കുരുക്കിന് പരിഹരമായി ടണൽ റോഡ് പദ്ധതി ഉടൻ ആരംഭിക്കുമെന്ന് ഉപമുഖ്യമന്ത്രി ഡി. കെ. ശിവകുമാർ പറഞ്ഞു. പദ്ധതിക്കായുള്ള ഭൂമി ഏറ്റെടുപ്പ് പ്രക്രിയ പുരോഗമിക്കുകയാണ്. ഹെബ്ബാളിന് സമീപമുള്ള ഡിഫൻസ് ഭൂമിയും പദ്ധതിക്കായി ഏറ്റെടുക്കും. ഇതിനായി കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗുമായി ചർച്ച നടത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഹെബ്ബാളിനും സെൻട്രൽ സിൽക്ക് ബോർഡിനും ഇടയിലുള്ള 18 കിലോമീറ്റർ ദൂരത്തിലാണ് ടണൽ റോഡിന്റെ ആദ്യ സ്ട്രെച്ച് നിർമ്മിക്കുക. ഇതിനെ നോർത്ത്-സൗത്ത് കോറിഡോർ എന്നാണ് വിശേഷിപ്പിക്കുന്നത്.

അഞ്ച് എൻട്രി – എക്സിറ്റ് പോയിന്റുകളാണ് ഈ സ്ട്രെച്ചിൽ ഉൾപ്പെടുത്തുക. സെൻട്രൽ സിൽക്ക് ബോർഡിലെ കർണാടക സ്റ്റേറ്റ് റിസർവ് പോലീസ് (കെഎസ്ആർപി) ക്വാർട്ടേഴ്‌സ്, ലാൽബാഗ്, ബാംഗ്ലൂർ ഗോൾഫ് ക്ലബ്, പാലസ് ഗ്രൗണ്ട്സ്, ഹെബ്ബാൾ ഫ്ലൈഓവറിനടുത്തുള്ള എസ്റ്റീം മാളിനോട് ചേർന്നുള്ള ഒഴിഞ്ഞുകിടക്കുന്ന സർക്കാർ ഭൂമി എന്നിവയാണ് എക്സിറ്റ് – എക്സിറ്റ് പോയിന്റുകൾക്കായി പരിഗണിക്കുന്നത്. കെആർ പുര, ബെല്ലാരി റോഡ്, ഹൊസൂർ റോഡ്, മേക്രി സർക്കിൾ, റേസ് കോഴ്സ് റോഡ് എന്നിവിടങ്ങളിലേക്കും എക്സിറ്റ്-എൻട്രി പോയിന്റുകൾ ഉൾപ്പെടുത്തിയേക്കും.

14.7 മീറ്റർ വീതിയിലാണ് തുരങ്കങ്ങൾ രൂപകൽപ്പന ചെയ്യുക. പല ലേനുകളിലായി അതിവേഗം യാത്ര ചെയ്യാൻ കഴിയുന്ന തരത്തിലാണ് ക്രമീകരണം. യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിന് അത്യാധുനികമായ വെന്റിലേഷൻ സംവിധാനങ്ങൾ ഉണ്ടായിരിക്കും. അഗ്നിരക്ഷാ സംവിധാനങ്ങൾ, അടിയന്തര എക്സിറ്റുകൾ, നിരീക്ഷണ സൗകര്യങ്ങൾ തുടങ്ങിയവയും പാതയിൽ കാണാനാകും. നിലവിലുള്ള റോഡ്, മെട്രോ സൗകര്യങ്ങളുമായി ബന്ധിപ്പിച്ചായിരിക്കും ഈ ഇടനാഴികളെല്ലാം രൂപകൽപ്പന ചെയ്യുക.

TAGS: BENGALURU | TUNNEL ROAD
SUMMARY: Bengaluru tunnel road project soon to be in City

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *