ഇന്ത്യയിൽ തങ്ങണമെന്ന പാക് സ്വദേശികളുടെ ആവശ്യം ഹൈക്കോടതി തള്ളി

ഇന്ത്യയിൽ തങ്ങണമെന്ന പാക് സ്വദേശികളുടെ ആവശ്യം ഹൈക്കോടതി തള്ളി

ബെംഗളൂരു: ഇന്ത്യയിൽ താൽക്കാലികമായി താമസിക്കാൻ അനുമതി ആവശ്യപ്പെട്ട് പാക് പൗരന്മാരായ കുട്ടികൾ സമർപ്പിച്ച ഹർജി കർണാടക ഹൈക്കോടതി തള്ളി. ബന്ധുവിന്റെ വിവാഹത്തിനായി ഇന്ത്യയിലെത്തിയ പാക് പൗരന്മാരായ കുട്ടികളും ഇവരുടെ അമ്മയുമാണ് മെയ്‌ 15 വരെ മൈസൂരുവിൽ തങ്ങാൻ അനുമതി നൽകണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്. കുട്ടികളുടെ മാതാവ് റംഷ ജഹാൻ ഇന്ത്യൻ പൗരയും പിതാവ് മുഹമ്മദ് ഫറൂഖ് പാക് പൗരനുമാണ്. ബീബി യാമിന (എട്ട്), മുഹമ്മദ് മുദാസിർ (നാല്), മുഹമ്മദ് യൂസഫ് (മൂന്ന്) എന്നീ കുട്ടികൾ മാതാവിന്റെ സഹോദരിയുടെ വിവാഹത്തിൽ പങ്കെടുക്കാനാണ് ബലൂചിസ്ഥാനിൽ നിന്ന് മൈസൂരിലെത്തിയത്.

പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ പാക് പൗരന്മാർ രാജ്യം വിടണമെന്ന് ഉത്തരവിറങ്ങിയതോടെ വാഗ അതിർത്തിയിൽ എത്തിയെങ്കിലും റംഷയുടെ പാസ്‌പോർട്ട് കാലാവധി കഴിഞ്ഞതിനാൽ ഉദ്യോഗസ്ഥർ ഇവരെ തടഞ്ഞു. കുട്ടികൾ ചെറിയ പ്രായത്തിലുള്ളവരായതിനാൽ പിതാവിനൊപ്പമേ അതിർത്തി കടത്തൂ എന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കിയിട്ടുണ്ട്. ഇതോടെ ഇവർക്ക് മൈസൂരുവിലേക്ക് മടങ്ങേണ്ടിവന്നു. എന്നാൽ നിലവിൽ കേന്ദ്ര സർക്കാരിന്റെ തീരുമാനത്തിൽ ഇടപെടാൻ കോടതിക്ക് താൽപ്പര്യമില്ലെന്ന് ജസ്റ്റിസ് എം. ജി.ഉമ അധ്യക്ഷയായ ഹൈക്കോടതിയുടെ അവധിക്കാല ബെഞ്ച് വ്യക്തമാക്കി.

TAGS: KARNATAKA | HIGH COURT
SUMMARY: Karnataka HC rejects plea for extension of stay of three Pakistani minors

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *