ഏറ്റുമാനൂരിൽ നിയന്ത്രണംവിട്ട കാറും പിക്കപ്പ് വാനും കുട്ടിയിടിച്ച് ഒരു മരണം, രണ്ട് പേരുടെ നില ഗുരുതരം

ഏറ്റുമാനൂരിൽ നിയന്ത്രണംവിട്ട കാറും പിക്കപ്പ് വാനും കുട്ടിയിടിച്ച് ഒരു മരണം, രണ്ട് പേരുടെ നില ഗുരുതരം

കോട്ടയം: കോട്ടയം ഏറ്റുമാനൂരിൽ എംസി റോഡിൽ നിയന്ത്രണം വിട്ട കാറും പിക്കപ്പ് വാനും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരു മരണം. ഇന്ന് പുലർച്ചെ ഒരുമണിയോടെ ആയിരുന്നു സംഭവം. അപകടത്തിൽ പരിക്കേറ്റ രണ്ടു പേരെ ഗുരുതര പരുക്കുകളോടെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

തകർന്ന കാറിനുള്ളിൽ കുടുങ്ങിയ യാത്രക്കാരെ നാട്ടുകാർ ചേർന്നു കാർ വെട്ടിപ്പൊളിച്ചാണു പുറത്തെടുത്തത്. അപകടത്തെത്തുടർന്ന് ഏറ്റുമാനൂർ-എറണാകുളം റൂട്ടിൽ അരമണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു.

അപകടത്തിൽപെട്ടവരുടെ പേരുവിവരങ്ങൾ ലഭ്യമായിട്ടില്ലെന്നു മെഡിക്കൽ കോളജ് ആശുപത്രി അധികൃതർ പറഞ്ഞു. അഗ്നിരക്ഷാ സേനയും ഏറ്റുമാനൂർ പോലീസും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്.
<BR>
TAGS : ACCIDENT | ETTUMANOOR
SUMMARY : One dead, two in critical condition after car and pickup van collide in Ettumanoor

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *