‘ലോകമെങ്ങും സമാധാനം പരക്കട്ടെ’; ഇന്ത്യ-പാക് വെടിനിര്‍ത്തല്‍ ധാരണയെ സ്വാഗതംചെയ്ത് മാര്‍പാപ്പ

‘ലോകമെങ്ങും സമാധാനം പരക്കട്ടെ’; ഇന്ത്യ-പാക് വെടിനിര്‍ത്തല്‍ ധാരണയെ സ്വാഗതംചെയ്ത് മാര്‍പാപ്പ

വത്തിക്കാന്‍സിറ്റി: ലോകത്തോടുള്ള ആദ്യ അഭിസംബോധനയില്‍  ഇന്ത്യ-പാകിസ്ഥാന്‍ വെടിനിര്‍ത്തല്‍ ധാരണയെ സ്വാഗതംചെയ്ത് ലിയോ പതിന്നാലാമന്‍ മാര്‍പാപ്പ. 267ാമത് മാര്‍പാപ്പയായി തിരഞ്ഞെടുക്കപ്പെട്ടതിന് ശേഷമുള്ള ആദ്യ ഞായറാഴ്ച, പ്രാര്‍ഥനയ്ക്കു ശേഷം സെന്റ് പീറ്റേഴ്‌സ് ബസലിക്കയില്‍നിന്ന് വിശ്വാസികളെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. സമാധാനത്തിന്റെ വിസ്മയം ലോകത്തിന് പ്രദാനംചെയ്യാന്‍ ദൈവത്തോട് പ്രാര്‍ഥിക്കുകയാണെന്നും മാര്‍പാപ്പ കൂട്ടിച്ചേര്‍ത്തു.

ഇനിയൊരു യുദ്ധം വേണ്ടെന്നും അദ്ദേഹം ലോകത്തിലെ പ്രധാനശക്തികളോട് ആവശ്യപ്പെട്ടു. ഗാസയിലെ സംഭവ വികാസങ്ങളില്‍ അതിയായ ദുഃഖമുണ്ടെന്നും യുക്രൈനില്‍ യഥാര്‍ഥത്തില്‍ സമാധാനം പുലരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മാര്‍പാപ്പ പറഞ്ഞു. യുദ്ധം ഒരിക്കലും സംഭവിക്കാതിരിക്കട്ടേയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചത് ആഹ്ലാദകരം. കൂടുതല്‍ ചര്‍ച്ചകളിലൂടെ ശാശ്വതമായ പരിഹാരം ഉണ്ടാകട്ടെ. സമാധാനത്തിന്റെ സന്ദേശം ലോകമെങ്ങും പരക്കട്ടെ. ലോകത്തെ പല ഭാഗങ്ങളിലുമുണ്ടായ സംഘര്‍ഷങ്ങള്‍ക്ക് അയവ് വരട്ടെ- അദ്ദേഹം പറഞ്ഞു.
<BR>
TAGS : POPE LEO XIV | INDIA PAKISTAN CEASEFIRE
SUMMARY : ‘May peace spread throughout the world’; Pope welcomes India-Pakistan ceasefire agreement

 

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *