ഗതാഗതക്കുരുക്കിന് പരിഹാരം; ബെംഗളൂരു വിമാനത്താവളത്തിലേക്ക് അണ്ടർപാസ് നിർമിക്കും

ഗതാഗതക്കുരുക്കിന് പരിഹാരം; ബെംഗളൂരു വിമാനത്താവളത്തിലേക്ക് അണ്ടർപാസ് നിർമിക്കും

ബെംഗളൂരു: ബെംഗളൂരുവിലെ കെംപെഗൗഡ രാജ്യാന്തര വിമാനത്താവളത്തിലേക്ക് അണ്ടർപാസ് നിർമിക്കുമെന്ന് നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ (എൻഎച്ച്എഐ) അറിയിച്ചു. വിമാനത്താവളത്തിലേക്കുള്ള ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിനാണിത്. ബെള്ളാരി റോഡിലെ സദഹള്ളി ഗേറ്റിനോട് ചേർന്നാകും അണ്ടർപാസ് നിർമിക്കുക. പദ്ധതിയുടെ ഏകദേശ ചെലവ് 40 കോടി രൂപയാണ്.

വിമാനത്താവളത്തിലേക്കുള്ള തിരക്ക് പരിഹരിക്കാൻ അണ്ടർപാസ് നിർമിക്കാനുള്ള നിർദേശം പത്ത് വർഷമായി അധികൃതരുടെ മുന്നിലുണ്ട്. പ്രാദേശിക എതിർപ്പും പദ്ധതിയുടെ പ്ലാൻ സംബന്ധിച്ച ആശയക്കുഴപ്പവും മൂലം പദ്ധതി വൈകുകയായിരുന്നു. എന്നാൽ നഗരത്തിലെ നിലവിലെ തിരക്കും ഗതാഗതക്കുരുക്കും പരിഹരിക്കാൻ പദ്ധതിയുമായി മുന്നോട്ട് പോകുമെന്ന് എൻഎച്ച്എഐ അറിയിച്ചു. പദ്ധതി നിലവിൽ വന്നാൽ വിമാനത്താവളത്തിലേക്കുള്ള യാത്ര സുഗമമാകുകയും പ്രദേശത്തെ തിരക്കൊഴിവാക്കാനുമാകും. 800 മീറ്ററിലായിരിക്കും അണ്ടർപാസ് നിർമിക്കുകയെന്ന് പ്രോജക്ട് ഡയറക്ടർ കെ.ബി. ജയകുമാര അറിയിച്ചു. ബെംഗളൂരു വിമാനത്താവളത്തിന് സമീപത്തെ അണ്ടർപാസ് പദ്ധതിക്ക് പുറമേ കെ‌ഐ‌എ റൂട്ടിലെ സർവീസ് റോഡുകൾ മെച്ചപ്പെടുത്തുന്നതിലും വെള്ളക്കെട്ട് പ്രശ്നങ്ങൾ പരിഹരിക്കുന്നതിലും എൻ‌എച്ച്‌എ‌ഐ പദ്ധതികൾ തയാറാക്കുന്നുണ്ട്.

TAGS: BENGALURU | UNDERPASS
SUMMARY: New underpass to be constructed towards bengaluru airport

 

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *