കേരളസമാജം ബാംഗ്ലൂര്‍ സൗത്ത് വെസ്റ്റ് കന്നഡ പഠന ക്ലാസ് ഉദ്ഘാടനം

കേരളസമാജം ബാംഗ്ലൂര്‍ സൗത്ത് വെസ്റ്റ് കന്നഡ പഠന ക്ലാസ് ഉദ്ഘാടനം

ബെംഗളൂരു: കന്നഡ ഡവലപ്‌മെന്റ് അതോറിറ്റിയുടെയും മലയാളം മിഷന്റെയും ആഭിമുഖ്യത്തില്‍ കേരളസമാജം ബാംഗളൂര്‍സൗത്ത് വെസ്റ്റ് നടത്തുന്ന കന്നഡ പഠന ക്ലാസുകളുടെ ഉദ്ഘാടനം മലയാളം മിഷന്‍  കര്‍ണാടക ചാപ്റ്റര്‍ പ്രസിഡന്റ് കെ. ദാമോദരന്‍ ഉദ്ഘാടനം ചെയ്തു.

സമാജം സെക്രട്ടറി സതീഷ് തോട്ടശ്ശേരി അധ്യക്ഷം വഹിച്ചു. ചാപ്റ്റര്‍ കോ ഓര്‍ഡിനേറ്റര്‍ ടോമി ജെ ആലുങ്കല്‍, കന്നഡ ഭാഷാ അധ്യാപകന്‍ രമണഗൗഡ ചൗഡപല്ലവര്‍ എന്നിവര്‍ ആശംസാ പ്രസംഗം നടത്തി. ക്ലാസ് കോ ഓര്‍ഡിനേറ്റര്‍ എം. പത്മനാഭന്‍ സ്വാഗതവും രജീഷ് നന്ദിയും പറഞ്ഞു.
<BR>
TAGS : FREE KANNADA CLASS

 

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *