പാക് ഷെല്ല് ആക്രമണത്തിൽ ഒരു ബിഎസ്എഫ് ജവാന് കൂടി വീരമൃത്യു

പാക് ഷെല്ല് ആക്രമണത്തിൽ ഒരു ബിഎസ്എഫ് ജവാന് കൂടി വീരമൃത്യു

ശ്രീനഗർ: അതിർത്തിയിൽ നടന്ന വെടിവയ്പ്പിൽ ഒരു ബിഎസ്എഫ് ജവാന് കൂടി വീരമൃത്യു. കോൺസ്റ്റബിൾ ദീപക് ചിംങ്‌കാം ആണ് വീരമൃത്യു വരിച്ചത്. ആർ എസ് പുരയിലാണ് വെടിയേറ്റത്. ഇതോടെ ഓപ്പറേഷൻ സിന്ദൂറിന് ശേഷമുണ്ടായ പാക് ആക്രമണത്തിൽ വീരമൃത്യു വരിച്ച സൈനികരുടെ എണ്ണം ആറായി.

ജമ്മുവിലെ അന്താരാഷ്ട്ര അതിർത്തിയായ ആർ എസ് പുര സെക്ടറിൽ പാകിസ്ഥാൻ നടത്തിയ ഷെൽ ആക്രമണത്തിൽ പരുക്കേറ്റ എട്ടു ജവാന്മാരിൽ ഒരാളായിരുന്നു കോൺസ്റ്റബിൾ ദീപക്.

പാകിസ്ഥാന്റെ ആക്രമണത്തിൽ ബുധനാഴ്ച പ്രദേശവാസികൾ അടക്കം 16 പേരും പട്ടാളത്തിലെ ശനിയാഴ്ചയുണ്ടായ ആക്രമണത്തിൽ ജൂനിയർ കമ്മിഷൻഡ് ഓഫീസർ അടക്കം എട്ടുപേരും കൊല്ലപ്പെട്ടിരുന്നു. ഇതിനെ തുടർന്ന് ഇന്ത്യൻ സൈന്യം നൽകിയ തിരിച്ചടിയിൽ പാകിസ്താനിലെ 12ലധികം പോസ്റ്റുകൾ നാമാവശേഷമാക്കിയിരുന്നു.
<BR>
TAGS : MARTYRDOM | BSF
SUMMARY : Another BSF jawan martyred in Pak shelling

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *