പൊറോട്ട കൊടുക്കാത്തതിന് കടയുടമയുടെ തല അടിച്ചു പൊട്ടിച്ചു

പൊറോട്ട കൊടുക്കാത്തതിന് കടയുടമയുടെ തല അടിച്ചു പൊട്ടിച്ചു

കൊല്ലം: പൊറോട്ട കൊടുക്കാത്തതിനെ തുടർന്നുള്ള തർക്കത്തിന് പിന്നാലെ കടയുടമയുടെ തല അടിച്ചു പൊട്ടിച്ചു. ഇന്നലെ രാത്രി കൊല്ലം കിളികൊല്ലൂര്‍ മങ്ങാട് സംഘംമുക്കിലാണ് സംഭവം. സെന്റ് ആന്റണീസ് ടീ സ്റ്റാള്‍ ഉടമ അമല്‍ കുമാറിനെയാണ് രണ്ട് പേർ ചേർന്ന് ആക്രമിച്ചത്.

കട അടയ്ക്കാനൊരുങ്ങുമ്പോള്‍ ബൈക്കിലെത്തിയ യുവാവ് പൊറോട്ട ആവശ്യപ്പെട്ടു. പൊറോട്ട തീര്‍ന്നുവെന്ന് പറഞ്ഞതോടെ കുപിതനായ യുവാവ് മറ്റൊരാളെക്കൂടി വിളിച്ച് വരുത്തിയ ശേഷം അമല്‍ കുമാറിനെ അക്രമിക്കുകയായിരുന്നു. അക്രമത്തിനിടയില്‍ പോലീസ് ജീപ്പ് വരുന്നത് കണ്ട് പ്രതികള്‍ ബൈക്ക് ഉപേക്ഷിച്ച് രക്ഷപ്പെട്ടു. പ്രതികള്‍ക്കായി പോലീസ് അന്വേഷണം ആരംഭിച്ചു.
<BR>
TAGS : KOLLAM NEWS | POLICE CASE
SUMMARY : Shopkeeper’s head smashed for not giving him gourd

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *