ബെംഗളൂരു: മംഗളൂരു നഗരത്തിൽ സുരക്ഷ ശക്തിപ്പെടുത്തുന്നതതിന്റെ ഭാഗമായി ഡ്രോണുകൾക്ക് പോലീസ് നാല് ദിവസത്തെക്ക് സമ്പൂർണ നിരോധനം ഏര്‍പ്പെടുത്തി. മംഗളൂരു കമ്മീഷണറേറ്റ് പരിധിയിൽ മെയ് പത്തിന് വൈകുന്നേരം 4 മണി മുതൽ മെയ് 14ന് വൈകുന്നേരം 4 മണി വരെ ഡ്രോണുകൾ പ്രവർത്തിക്കുന്നത് പൂർണ്ണമായി നിരോധിച്ച് മംഗളൂരു സിറ്റി പോലീസ് കമ്മീഷണറും അഡീഷണൽ ജില്ലാ മജിസ്ട്രേറ്റുമായ അനുപം അഗർവാൾ ഐപിഎസ് ആണ് ഉത്തരവിട്ടത്. 1921ലെ ഡ്രോൺ നിയമത്തിലെ റൂൾ 24 പ്രകാരമാണ് ഉത്തരവ്.
<br>
TAGS : MANGALURU | DRONE BAN
SUMMARY : Mangaluru enforces 4-day total drone ban to ensure public security

Posted inKARNATAKA LATEST NEWS
